നിങ്ങളുടെ പോർട്ട്‌ഫോളിയോയിലേക്ക് ഒരു ഇക്വിറ്റി ഫണ്ട് തെരഞ്ഞെടുക്കാന്‍ രണ്ട് ഘട്ടങ്ങളുള്ള ഒരു ചിട്ടയായ തെരഞ്ഞെടുക്കൽ പ്രക്രിയ ആവശ്യമാണ്. ആദ്യത്തേത്, നിങ്ങളെക്കുറിച്ചു തന്നെയാണ്. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടിന്റെ ആവശ്യകത അല്ലെങ്കില്‍ ഒരു നിശ്ചിത കാലം കഴിയുമ്പോഴുള്ള നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം എന്താണെന്നും ഇക്വിറ്റി ഫണ്ട് നിക്ഷേപത്തിന്റെ തരം ഏതാണെന്നും തിരിച്ചറിയുകയും നിങ്ങളുടെ റിസ്ക് ടോളറൻസ് വിലയിരുത്തുകയും ചെയ്തുകൊണ്ടാണ് ആരംഭിക്കേണ്ടത്. ഈ മൂന്ന് കാര്യങ്ങളും മനസ്സിലാക്കി കഴിഞ്ഞാല്‍, ലഭ്യമായവയിൽ അനുയോജ്യമായ ഫണ്ട് തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് അടുത്ത ഘട്ടം.
അതുകൊണ്ട് രണ്ടാമത്തെ ഘട്ടത്തിൽ, ഫണ്ടുകളെക്കുറിച്ചുള്ള നിശ്ചിത വിവരങ്ങൾ തെരഞ്ഞും വിവിധ റിസ്ക് പാരാമീറ്ററുകൾ വിശകലനം ചെയ്തും അനുയോജ്യമായ എല്ലാ ഫണ്ടുകളുടെയും കൂടുതൽ ഗുണപരമായ വശങ്ങള്‍ മനസ്സിലാക്കണം. ഫണ്ട് പോർട്ട്‌ഫോളിയോ, വിന്റേജ്, ഫണ്ട് മാനേജർമാർ, ചെലവ് അനുപാതം, അതിന്റെ ബെഞ്ച്മാർക്ക്, കഴിഞ്ഞ കാലങ്ങളിൽ അതിന്റെ ബെഞ്ച്മാർക്കുമായുള്ള താരതമ്യത്തിൽ ഫണ്ടിന്റെ പ്രകടനം എന്നിങ്ങനെയുള്ള വിവരങ്ങൾ നിങ്ങൾ മനസ്സിലാക്കണം.
നിങ്ങൾ പോര്‍ട്ട്‌ഫോളിയോ തെരയുമ്പോൾ, സെക്ടര്‍ അലോക്കേഷന്റെയും സ്റ്റോക്ക് സെലക്ഷന്റെയും കാര്യത്തില്‍ അത് എത്രത്തോളം ഡൈവേഴ്സിഫൈഡ് ആണെന്ന് നോക്കണം. ഫണ്ടിന്റെ 10 മുന്‍നിര സെക്ടറുകളില്‍ നിന്നും സ്റ്റോക്ക് ഹോൾഡിംഗിൽ നിന്നും ഇത് മനസ്സിലാക്കാം. നിങ്ങൾ വിന്റേജ് നോക്കിയാല്‍, ആ ഫണ്ട് എത്ര എക്കണോമിക് സൈക്കിളുകളിലൂടെയാണ് കടന്നുപോയത് എന്നതിനെക്കുറിച്ചുള്ള ഒരു ധാരണ ലഭിക്കും. ഓഹരി
കൂടുതല്‍ വായിക്കൂ