ലോക്ക്-ഇൻ കാലയളവ് എന്നതിന്റെ അർത്ഥമെന്താണ്?

ലോക്ക്-ഇൻ കാലയളവ് എന്നതിന്റെ അർത്ഥമെന്താണ്? zoom-icon

നിങ്ങളുടെ നിക്ഷേപത്തിന് ഒരു ‘ലോക്ക്-ഇൻ കാലയളവ്' ഏർപ്പെടുത്തുന്ന ചില മ്യൂച്വൽ ഫണ്ടുകളുണ്ട്. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ (ELSS), ഡെറ്റ് ഫണ്ടുകളിലെ ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകൾ (FMP), ക്ലോസ്ഡ് എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിക്ഷേപകർ അവരുടെ നിക്ഷേപം കൈവശം വയ്ക്കേണ്ട ഏറ്റവും കുറഞ്ഞ കാലയളവിനെ സൂചിപ്പിക്കുന്നതാണ് ലോക്ക്-ഇൻ കാലയളവ്. ആ കാലയളവിൽ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ റിഡീം ചെയ്യാനോ വിൽക്കാനോ കഴിയില്ല.

മ്യൂച്വൽ ഫണ്ട് സ്കീമിന്റെ തരത്തെ ആശ്രയിച്ച് ലോക്ക്-ഇൻ കാലയളവുകൾ വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ (ELSS) മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഒരു ടാക്സ് സേവർ മ്യൂച്വൽ ഫണ്ടാണ്.  അതായത് നിക്ഷേപം നടത്തിയ തീയതി മുതൽ മൂന്ന് വർഷം പൂർത്തിയാകുന്നതിന് വരെ നിങ്ങൾക്ക് അതിന്റെ യൂണിറ്റുകൾ വിൽക്കാനോ റിഡീം ചെയ്യാനോ കഴിയില്ല. അതുപോലെ തന്നെ, ചില ക്ലോസ്ഡ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾക്ക് സ്കീമിന്റെ ഓഫർ രേഖയിൽ വ്യക്തമാക്കിയ ഒരു ലോക്ക്-ഇൻ കാലയളവ് ഉണ്ടായിരിക്കാം. കൂടാതെ, മൂന്ന് വർഷത്തിലേറെയായി ഉടമസ്ഥതയിലുള്ള നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ലോംഗ് ടേം ക്യാപ്പിറ്റൽ ഗെയിൻസ് (LTCG) ആയി തരംതിരിക്കുന്നു. LTCG -ക്കുള്ള നികുതി നിരക്ക് സ്ഥിരം വരുമാനത്തിന് ബാധകമായ നിരക്കിനേക്കാൾ കുറവാണ് (വ്യക്തിയുടെ നികുതി അടയ്‌ക്കേണ്ട വരുമാനത്തെ ആശ്രയിച്ച്). അതിനാൽ,

കൂടുതല്‍ വായിക്കൂ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??