മ്യൂച്വല്‍ ഫണ്ടുകളില്‍ എനിക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന ഏറ്റവും ചുരുങ്ങിയതും പരമാവധിയുമായ കാലയളവ് എത്രയാണ്?

മ്യൂച്വല്‍ ഫണ്ടുകളില്‍ എനിക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന ഏറ്റവും ചുരുങ്ങിയതും പരമാവധിയുമായ കാലയളവ് എത്രയാണ്?

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ കാലയളവ് ഒരു ദിവസവും പരമാവധി കാലയളവ് ‘അനന്തവും’ ആണ്.

ഒരു ദിവസം എന്ന ചുരുങ്ങിയ കാലയളവ് മനസ്സിലാക്കാന്‍ എളുപ്പമാണ്. അതായത്, ഒരു നിശ്ചിത NAVയില്‍ യൂണിറ്റുകള്‍ അലോട്ട് ചെയ്യപ്പെടുകയും അത് അടുത്ത ദിവസത്തെ NAVയില്‍ റിഡീം ചെയ്യുകയും ചെയ്യും. എന്നാല്‍, പരമാവധി കാലയളവില്‍ ‘അനന്തം’ എന്താണ് അര്‍ത്ഥമാക്കുന്നത്? പ്രതിദിന NAV ഉള്ള 20 വര്‍ഷത്തിലധികം നിലനില്‍ക്കുന്ന ഓപ്പണ്‍ എന്‍ഡ്‌ സ്കീമുകള്‍ ഇന്ത്യയില്‍ ഉണ്ട്. അതു പോലെ തന്നെ ഈ കാലയളവില്‍ നിക്ഷേപം തുടരുന്ന നിക്ഷേപകരും ഉണ്ട്! സ്കീമുകള്‍ പ്രവര്‍ത്തനം തുടരുകയും NAV അധിഷ്ഠിത വില്‍ക്കല്‍, വാങ്ങല്‍ വില വാഗ്ദാനം ചെയ്യുകയും ചെയ്യുന്നിടത്തോളം നിക്ഷേപകര്‍ക്ക് നിക്ഷേപം തുടര്‍ന്നു കൊണ്ടിരിക്കാം. ട്രസ്റ്റികളില്‍ നിന്ന് അനുവാദം വാങ്ങിയ ശേഷം ടെര്‍മിനേറ്റ് ചെയ്യാന്‍ തീരുമാനിക്കുന്നതു വരെ ഒരു ഫണ്ട് ഹൗസിന് ഒരു ഓപ്പണ്‍ എന്‍ഡ്‌ ഫണ്ട് തുടരാം.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??