കാറ്റഗറൈസേഷനും അതുവഴി അവയില്‍ അടങ്ങിയിരിക്കുന്ന പോർട്ട്‌ഫോളിയോകള്‍ക്കും അനുസൃതമായി മ്യൂച്വല്‍ ഫണ്ടുകളെ പലതരം റിസ്ക് ഫാക്ടറുകൾ ബാധിക്കാൻ സാധ്യതയുണ്ട്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളില്‍ നിരവധി റിസ്കുകള്‍ക്ക് സാധ്യതയുണ്ടെങ്കിലും അവയിൽ ഏറ്റവും നിര്‍ണായകമായത് മാർക്കറ്റ് റിസ്ക് ആണ്. ഒരു കാറ്റഗറി എന്ന നിലയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ ‘ഹൈ റിസ്ക്’ നിക്ഷേപ ഉൽപ്പന്നങ്ങളായാണ് കണക്കാക്കുന്നത്. എല്ലാ ഇക്വിറ്റി ഫണ്ടുകളും മാര്‍ക്കറ്റ് റിസ്കുകള്‍ക്ക് വിധേയമാണെങ്കിലും ഇക്വിറ്റി ഫണ്ടിന്റെ തരത്തെ ആശ്രയിച്ച് റിസ്കിന്റെ അളവ് ഓരോ ഫണ്ടിലും വ്യത്യസ്തമായിരിക്കും.
സാമ്പത്തികമായി മികച്ച നിലയില്‍ ഉള്ളതും ചിരപ്രതിഷ്ഠ നേടിയതുമായ കമ്പനികളുടെ സ്റ്റോക്കുകളായ ലാർജ്ക്യാപ്പ് കമ്പനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്ന ലാർജ്ക്യാപ് ഫണ്ടുകൾ, ഏറ്റവും നഷ്ട സാധ്യത കുറഞ്ഞവയായാണ് കണക്കാക്കപ്പെടുന്നത്. കാരണം, ഈ സ്റ്റോക്കുകൾ മിഡ് ക്യാപ്പിന്റെയും ചെറിയ കമ്പനികളുടെയും സ്റ്റോക്കുകളേക്കാൾ സുരക്ഷിതമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ലോ റിസ്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് സാധാരണഗതിയില്‍ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഉണ്ടായിരിക്കും. അത് ലാര്‍ജ് ക്യാപ്പ് വിഭാഗത്തിലെ മേഖലകളിൽ ഉടനീളം നിക്ഷേപിച്ചിട്ടുണ്ടായിരിക്കും. പാസീവ് സ്ട്രാറ്റജി പിന്തുടരുന്നതും വിശാല വിപണിയിലെ സൂചികകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്‍ഡെക്സ് ഫണ്ടുകളും ഇടിഎഫുകളും വൈവിധ്യമാര്‍ന്ന മികച്ച മാർക്കറ്റ് സൂചികകളെ പ്രതിഫലിപ്പിക്കുന്നതിനാൽ നഷ്ട സാധ്യത കുറഞ്ഞവയായാണ് കണക്കാക്കപ്പെടുന്നത്.
ഫോക്കസ്ഡ് ഫണ്ടുകൾ, സെക്ടറൽ ഫണ്ടുകൾ, തീമാറ്റിക് ഫണ്ടുകൾ എന്നിവ റിസ്ക് സ്പെക്ട്രത്തിന്റെ മറ്റേ അറ്റത്താണ്. കാരണം അവയില്‍ കോണ്‍സന്‍ട്രേറ്റഡ് പോർട്ട്ഫോളിയോകൾ ആണ്
കൂടുതല്‍ വായിക്കൂ