ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടത് ആരാണ്?

ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടത് ആരാണ്? zoom-icon

ആരാണ് കൂടുതല്‍ പ്രോട്ടീനോ കാര്‍ബോഹൈഡ്രേറ്റുകളോ വിറ്റാമിനുകളോ കഴിക്കേണ്ടത് എന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍, എന്തായിരിക്കും നിങ്ങളുടെ ഉത്തരം?

എല്ലാവരും!

എല്ലാവരും എല്ലാത്തരം പോഷകങ്ങളും കഴിക്കേണ്ടതുണ്ട്. എന്നാല്‍ പോഷകങ്ങളുടെ അനുപാതം പ്രായത്തിനും ശാരീരിക ആവശ്യങ്ങള്‍ക്കും അനുസൃതമായി ഓരോത്തരിലും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, വളരുന്ന കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും ആവശ്യമുണ്ട്. അവര്‍ക്ക് ഊര്‍ജ സമ്പന്നമായ കാര്‍ബോഹൈഡ്രേറ്റുകളും ആവശ്യമാണ്. ഇതേ തത്വം തന്നെയാണ് നിങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്‍റ് പോര്‍ട്ട്‌ഫോളിയോക്കും ബാധകമാകുന്നത്.

ഓരോ വ്യക്തിക്കും തങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്‍റ് പോര്‍ട്ട്ഫോളിയോയില്‍ ഇക്വിറ്റി, ഡെറ്റ് ഫണ്ടുകള്‍, ഗോള്‍ഡ്‌, റിയല്‍-എസ്റ്റേറ്റ്, മറ്റ് അസെറ്റുകള്‍ എന്നിവയുടെ മിശ്രണം ആവശ്യമാണ്. എന്നാല്‍ ഈ ഓരോ അസെറ്റിന്‍റെയും അനുപാതം ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. അതിനാലാണ്, ഡെറ്റ് ഫണ്ടുകള്‍ പോലെയുള്ള ഫിക്സഡ് ഇന്‍കം അസെറ്റുകള്‍ കുറച്ചെങ്കിലും ഒരാള്‍ കരുതേണ്ടത്. മുതിര്‍ന്ന പൗരന്മാര്‍ 30കളില്‍ ഉള്ള യുവാക്കളെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകളില്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ അലോക്കേറ്റ് ചെയ്യേണ്ടതുണ്ട്. യുവാക്കളില്‍, ഉയര്‍ന്ന റിസ്ക്‌ എടുക്കാന്‍ താല്‍പര്യമില്ലാത്ത ഒരു യാഥാസ്ഥിതിക നിക്ഷേപകന്‍, ഇക്വിറ്റി നിക്ഷേപത്തിന്‍റെ ചാഞ്ചാട്ടങ്ങള്‍ ഇഷ്ടപ്പെടുന്ന തന്‍റെ സമപ്രായക്കാരേക്കാള്‍ കൂടുതല്‍ ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ട മാറ്റൊരു കാര്യം, ഡെറ്റ് ഫണ്ടുകള്‍ പോലെയുള്ള ഫിക്സഡ് ഇന്‍കം അസെറ്റുകളില്‍ നിങ്ങളുടെ പ്രായത്തിന് തുല്യമായ വിധമായിരിക്കണം നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ അലോക്കേറ്റ് ചെയ്യുന്നതിന്‍റെ അനുപാതം. പുതിയ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കും ഡെറ്റ് ഫണ്ടുകള്‍ കൊണ്ട് നിക്ഷേപം ആരംഭിക്കാം.

451

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??