ജീവിതത്തിൽ നിങ്ങൾക്ക് പല ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കാം. ആ സ്വപ്നങ്ങളും അഭിലാഷങ്ങളും സഫലമാക്കാനാണ്, കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം നിങ്ങൾ നിക്ഷേപിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവരെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിനായും നിങ്ങൾക്ക് നിക്ഷേപം നടത്താം—നിങ്ങൾ ജീവിച്ചിരിക്കുമ്പോഴും നിങ്ങളുടെ അഭാവത്തിലും.
ഓരോരുത്തർക്കും ജീവിതത്തിൽ ചില ലക്ഷ്യങ്ങളുണ്ട്, സാക്ഷാത്കരിക്കേണ്ട ചില സ്വപ്നങ്ങളും. ഓരോ ലക്ഷ്യത്തിലും എത്തിച്ചേരാൻ ആസൂത്രണം ആവശ്യമാണ്, സാമ്പത്തിക ലക്ഷ്യത്തിന്റെ കാര്യത്തിലും അത് സത്യമാണ്. തന്റെയും ഉറ്റവരുടെയും ആ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി ഒരാൾ താൻ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം നിക്ഷേപിക്കുന്നു.
ജീവിതത്തിൽ അവിചാരിതമായ പലതും സംഭവിക്കാം. യുക്തിസഹമായി, തന്റെ മരണശേഷം നിക്ഷേപങ്ങൾ സ്വയമേവ പങ്കാളിക്കോ കുട്ടികൾക്കോ ലഭിക്കുമെന്ന് ഒരാൾ കരുതിയേക്കാം. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത് അത്ര എളുപ്പമുള്ള, തടസ്സമില്ലാത്ത പ്രക്രിയയാകണമെന്നില്ല. കാരണം മനസ്സിലാക്കാൻ രാജീവ് ഗുപ്തയുടെ ഉദാഹരണമെടുക്കാം.
രാജീവ് ഗുപ്ത നാല് വ്യത്യസ്ത പോർട്ട്ഫോളിയോകൾ സൃഷ്ടിച്ചിരുന്നു, സ്വന്തം ലക്ഷ്യങ്ങൾക്കായി ഒന്നും ഭാര്യയുടെ സാമ്പത്തിക ഭദ്രതയ്ക്കായി മറ്റൊന്നും ബാക്കിയുള്ളവ മക്കളുടെ വിദ്യാഭ്യാസത്തിനായും കരുതി. അദ്ദേഹത്തിന്റെ മ്യൂച്വൽ ഫണ്ട് എസ്ഐപികളും അതിനനുസരിച്ചാണ് ആസൂത്രണം ചെയ്തത്.
ബുദ്ധിമാനായ രാജീവ് ഗുപ്ത ഭാഗ്യത്തിന് തന്റെ ഓരോ പോർട്ട്ഫോളിയോയ്ക്കും ഒരോ നോമിനിയെ നിയോഗിച്ചിരുന്നു. നോമിനിയെ വെക്കുക എന്ന ലളിതമായ ഒരു നടപടിയിലൂടെ, പോർട്ട്ഫോളിയോകൾ ശരിയായ നോമിനിക്ക് കൈമാറപ്പെടുമെന്നും അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാലും തന്റെ ഉദ്ദേശ്യം നിറവേറ്റപ്പെടുമെന്നും
കൂടുതല് വായിക്കൂ