ഒരു ഫിക്സഡ്-ഇൻകം മ്യൂച്വൽ ഫണ്ട് (മ്യൂച്വൽ ഫണ്ടിന്റെ ഒരു രൂപം) കോർപ്പറേറ്റ് ബോണ്ടുകൾ, സർക്കാർ ബോണ്ടുകൾ, മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകൾ, മറ്റ് ഡെറ്റ് സെക്യൂരിറ്റികൾ എന്നിവയിൽ ഫണ്ടിന്റെ ആസ്തി അലോക്കേഷനും SEBI-യുടെ അനുവദനീയമായ മാർഗ്ഗനിർദ്ദേശങ്ങളും പരിധികളും അനുസരിച്ച് സ്ഥിരവരുമാനമുള്ള ആസ്തികളിലേക്ക് നിക്ഷേപം നടത്തുന്നു. പലിശയിലൂടെയും മൂലധന വളർച്ചയിലൂടെയും വരുമാനം നേടാനാണ് അവ ലക്ഷ്യമിടുന്നത്. ഈ സൗകര്യം വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങൾക്കും നഷ്ടം സഹിക്കാനുള്ള ശേഷിക്കും അനുയോജ്യമാണ്. ഫിക്സഡ് ഇൻകം മ്യൂച്വൽ ഫണ്ടുകളെ ഡെറ്റ് അല്ലെങ്കിൽ ബോണ്ട് ഫണ്ടുകൾ എന്നും വിളിക്കുന്നു.
ഫിക്സഡ് ഇൻകം മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകർക്ക് ചുവടെ പറയുന്നത് പോലുള്ള നിരവധി സവിശേഷതകൾ നൽകുന്നു:
- വൈവിധ്യവൽക്കരണം: സർക്കാർ, കോർപ്പറേറ്റ് ബോണ്ടുകൾ പോലുള്ള വിവിധ സ്ഥിര വരുമാന സെക്യൂരിറ്റികളിലേക്ക് നിക്ഷേപം വ്യാപിപ്പിച്ച് മൊത്തത്തിലുള്ള പോർട്ട്ഫോളിയോ നഷ്ടസാധ്യത കുറയ്ക്കുന്നതിലൂടെ ഈ ഫണ്ടുകൾ വൈവിധ്യവൽക്കരണം നൽകുന്നു.
- ലിക്വിഡിറ്റി: ഓപ്പൺ എൻഡഡ് ഫിക്സഡ് ഇൻകം ഫണ്ടുകൾ ലോക്ക്-ഇൻ കാലയളവ് ഇല്ലാത്തതിനാൽ അടിയന്തിര സാമ്പത്തിക സാഹചര്യങ്ങൾ പോലുള്ളവയിൽ പ്രത്യേകിച്ചും പണമായി മാറ്റുന്നത് അനുവദിക്കുന്നു.
- താരതമ്യേന കുറഞ്ഞ നഷ്ടസാധ്യതകൾ: ഈ ഫണ്ടുകൾ, കുറഞ്ഞത് മുതൽ ഇടത്തരം വരെ നഷ്ടസാധ്യത ഉള്ളവയായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്, എന്നിരുന്നാലും പൂർണ്ണമായും നഷ്ടസാധ്യത ഇല്ലാത്തതല്ല.
- അധിക വരുമാനം: ഫിക്സഡ് ഇൻകം ഫണ്ടുകൾ വരുമാനത്തിന്റെ ഒരു അധിക സ്രോതസ്സ് നൽകിയേക്കാം. പ്രത്യേകിച്ച് ചിട്ടയായ പിൻവലിക്കൽ