മ്യൂച്വല്‍ ഫണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കരുത്. പക്ഷേ അവയിലൂടെ നിക്ഷേപിക്കണം.
വിശദമായി പറയുകയാണെങ്കില്‍, ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ നിക്ഷേപ മാര്‍ഗങ്ങളില്‍ ഞങ്ങള്‍ നിക്ഷേപിക്കും. ഉദാഹരണത്തിന്, മൂലധന വളര്‍ച്ചയ്ക്ക് ഞങ്ങള്‍ ഫിക്സഡ് ഇന്‍കം ഉല്‍പന്നങ്ങള്‍ വാങ്ങും. അതായത് മൂലധനത്തിന്‍റെ സുരക്ഷയ്ക്കും റെഗുലര്‍ വരുമാനത്തിനും വേണ്ടി ഞങ്ങള്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കും എന്നര്‍ത്ഥം.
ഏത് നിക്ഷേപ ഇന്‍സ്ട്രുമെന്‍റുകളാണ് തങ്ങള്‍ക്ക് അനുയോജ്യമായത് എന്ന് എങ്ങനെ അറിയും എന്നതാണ് മിക്ക നിക്ഷേപകരുടെയും ഉല്‍ക്കണ്ഠ? ഗവേഷണം നടത്താനുള്ള കഴിവോ സമയമോ അല്ലെങ്കില്‍ താല്‍പര്യമോ ചിലര്‍ക്ക് ഉണ്ടായെന്നിരിക്കില്ല.
നിക്ഷേപങ്ങള്‍ മാനേജ് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ വിദഗ്ധരെ ഏല്‍പിക്കാം. തങ്ങളുടെ നിക്ഷേപങ്ങള്‍ മാനേജ് ചെയ്യാന്‍ പ്രൊഫഷണല്‍ സ്ഥാപനമായ മ്യൂച്വല്‍ ഫണ്ട് കമ്പനിയെ ആര്‍ക്കും സമീപിക്കാം. മ്യൂച്വല്‍ ഫണ്ടുകള്‍ വ്യത്യസ്ത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരാളുടെ തനതായ സാഹചര്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി അതില്‍ നിന്ന് നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയും.
പേപ്പര്‍വര്‍ക്ക് അടക്കമുള്ള എല്ലാ അഡ്മിസിട്രേറ്റീവ് ആക്ടിവിറ്റികളും മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മാനേജ് ചെയ്യും. അവര്‍ നെറ്റ് അസെറ്റ് വാല്യുകളുടെയും (NAVകള്‍) അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകളുടെയും ഒരു കോമ്പിനേഷന്‍ കൊണ്ട് ഇന്‍വെസ്റ്റ്‌മെന്‍റ് പോര്‍ട്ട്‌ഫോളിയോകളുടെ പുരോഗതി അക്കൗണ്ട് ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.
അതിനാല്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ട് മികച്ചതാണ്. പ്രൊഫഷണലുകളുടെ ഒരു ടീം ആ പണം മാനേജ് ചെയ്യുകയും ഈ വിദഗ്ധര്‍ അതീവ സൂക്ഷ്മതയോടെ നേടിത്തരുന്ന ഫലം നിക്ഷേപകര്‍ക്ക് ഇതില്‍ നേരിട്ട് ഇടപെടാതെ തന്നെ ആസ്വദിക്കുകയും ചെയ്യാം.