എന്തുകൊണ്ട് നിങ്ങൾ ചെറുപ്പത്തിൽ തന്നെ നിക്ഷേപിച്ചു തുടങ്ങണം?

എന്തുകൊണ്ട് നിങ്ങൾ ചെറുപ്പത്തിൽ തന്നെ നിക്ഷേപിച്ചു തുടങ്ങണം? zoom-icon

സുഹൃത്തുക്കളായ ലതയും നേഹയും വ്യത്യസ്ത പ്രായങ്ങളിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആരംഭിച്ചു. ലതയ്ക്ക് 25 വയസ്സുള്ളപ്പോൾ, ഓരോ മാസവും 5,000 രൂപ നിക്ഷേപിക്കാൻ തുടങ്ങി, നേഹ 35 വയസ്സുള്ളപ്പോൾ അത് ചെയ്‌തു. ശരാശരി വാർഷിക വരുമാനം 12% ആയി കണക്കാക്കിയാൽ, 60 വയസ്സിൽ അവരുടെ നിക്ഷേപ പോർട്ട്‌ഫോളിയോകൾ എങ്ങനെയായിരിക്കുമെന്ന് താഴെ കൊടുത്തിരിക്കുന്നു:

  • 60 വയസ്സാകുമ്പോൾ, ലതയുടെ ഇൻവെസ്റ്റ്മെന്റ് പോർട്ട്‌ഫോളിയോയിൽ നിക്ഷേപിച്ച ആകെ തുക 21 ലക്ഷം രൂപയാണ്, അവരുടെ പോർട്ട്‌ഫോളിയോയുടെ മൂല്യം 3.22 കോടി രൂപയായിരിക്കും
  • 60 വയസ്സുള്ള നേഹയുടെ ഇൻവെസ്റ്റ്മെന്റ് പോർട്ട്‌ഫോളിയോയിൽ നിക്ഷേപിച്ച ആകെ തുക 15 ലക്ഷം രൂപയാണ്, അവരുടെ പോർട്ട്‌ഫോളിയോയുടെ മൂല്യം 93.94 ലക്ഷം രൂപ ആയിരിക്കും.

നേഹക്ക് മുമ്പ് നിക്ഷേപം ആരംഭിച്ചതിനാൽ ലതയുടെ പോർട്ട്ഫോളിയോ വലിയ തോതിൽ വർദ്ധിച്ചതായി നിങ്ങൾക്ക് കാണാനാവും. കോംപൗണ്ടിംഗിന്റെ ശക്തിയും വർഷങ്ങൾ കൊണ്ട് നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള അവസരവും നൽകുന്നു എന്നതാണ് നേരത്തെ നിക്ഷേപിക്കുന്നതിന്റെ മെച്ചം.

ഈ പ്രമാണത്തിൽ പരാമർശിച്ചിരിക്കുന്ന കണക്കുകൂട്ടലുകൾ ചിത്രീകരണ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നത് ശ്രദ്ധിക്കുക.

സമ്പാദ്യത്തിന്‍റെയും നിക്ഷേപത്തിന്റെയും പ്രാധാന്യം

സമ്പാദ്യത്തിന്‍റെയും നിക്ഷേപത്തിന്റെയും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വ്യക്തികളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിലും അവരുടെ ഭാവി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനുള്ള കഴിവുണ്ട്.

അടിയന്തിര സാഹചര്യങ്ങൾക്കും അപ്രതീക്ഷിത ചെലവുകൾക്കുമായി പണം ശേഖരിക്കാൻ സമ്പാദ്യം നിങ്ങളെ അനുവദിക്കുന്നു. അതേ സമയം മറുവശത്ത്,

കൂടുതല്‍ വായിക്കൂ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??