ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ എന്നാല്‍ എന്താണ്?

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ എന്നാല്‍ എന്താണ്? zoom-icon

മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള അവബോധം വര്‍ധിക്കുകയും ഗ്യാരണ്ടീഡ് സേവിംഗ്സ് ഉൽപന്നങ്ങളുടെ പലിശ നിരക്ക് കുറയുകയും ചെയ്തതോടെ, ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകള്‍, പിപിഎഫ്, എൻഎസ്‌സി എന്നിങ്ങനെയുള്ള പരമ്പരാഗത ഉൽപന്നങ്ങളില്‍ നിക്ഷേപിച്ചിരുന്ന, നഷ്ടസാധ്യത ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാത്ത നിരവധി നിക്ഷേപകർ നല്ല കാരണങ്ങള്‍ കൊണ്ട് ഡെറ്റ് ഫണ്ടുകള്‍ തെരഞ്ഞെടുക്കാന്‍ ആരംഭിച്ചു. അത്തരം നിക്ഷേപകർ കൂടുതൽ ജനപ്രിയമായ ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകൾക്ക് ചാഞ്ചാട്ടം കുറവാണെന്നും അവ ഫിക്സഡ് ഡിപ്പോസിറ്റുകൾ, പിപിഎഫ്, എൻഎസ്‌സി എന്നിവയേക്കാൾ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം കൂടുതൽ നികുതി ലാഭം നല്‍കുമെന്നും മനസ്സിലാക്കി. എന്നിരുന്നാലും, നിക്ഷേപകർക്ക് അപ്പോഴും മുതലും പലിശയും നഷ്‌ടപ്പെടാനുള്ള ഡീഫോൾട്ട് നഷ്ടസാധ്യതയും പലിശ നിരക്കിലെ മാറ്റങ്ങൾ മൂലം വിലയില്‍ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോള്‍ പലിശ നിരക്കിലെ മാറ്റത്തിലൂടെയുള്ള നഷ്ടസാധ്യതയും ഉണ്ട്.

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ (ടിഎംഎഫ്) മെച്യൂരിറ്റി തീയതിക്ക് അനുസൃതമായി ഫണ്ടിന്റെ പോർട്ട്ഫോളിയോ അനുരൂപപ്പെടുത്തിക്കൊണ്ട് ഡെറ്റ് ഫണ്ടുകളുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകൾ നന്നായി നാവിഗേറ്റ് ചെയ്യാൻ നിക്ഷേപകരെ സഹായിക്കും. ഉള്‍പ്പെട്ടിരിക്കുന്ന ബോണ്ട് സൂചിക ട്രാക്ക് ചെയ്യുന്ന പാസീവ് ഡെറ്റ് ഫണ്ടുകളാണ് ഇവ. ഇത്തരത്തില്‍, ഉള്‍ക്കൊണ്ടിരിക്കുന്ന ബോണ്ട് സൂചികയുടെ ഭാഗമായ ബോണ്ടുകൾ അടങ്ങിയവയാണ് ഈ ഫണ്ടുകളുടെ പോർട്ട്‌ഫോളിയോ. ഫണ്ടിന്റെ പ്രഖ്യാപിത മെച്യൂരിറ്റി കാലയളവിന്‍റെ സമീപ സമയങ്ങളില്‍ ഈ ബോണ്ടുകള്‍ക്കും മെച്യൂരിറ്റി കാലയളവ് ഉണ്ടായിരിക്കും. പോർട്ട്‌ഫോളിയോയിലുള്ള ബോണ്ടുകൾ മെച്യൂരിറ്റി വരെ  നിലനിർത്തുന്നതിനാൽ ഈ കാലയളവിൽ ലഭിക്കുന്ന പലിശകള്‍ ഫണ്ടിൽ വീണ്ടും നിക്ഷേപിക്കുകയും ചെയ്യും. അതായത്, എഫ്എംപികൾ പോലെ മെച്യൂരിറ്റി വരെ ആനുകാലികമായി പലിശ നല്‍കിക്കൊണ്ടാണ് ടാർഗെറ്റ് മെച്യൂരിറ്റി ബോണ്ട് ഫണ്ടുകൾ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, എഫ്എംപികളിൽ നിന്ന് വ്യത്യസ്തമായി, ടിഎംഎഫുകൾ ഓപ്പൺ-എൻഡഡ് ആണ്. അവ ഒന്നുകില്‍ ടാർഗെറ്റ് മെച്യൂരിറ്റി ഡെറ്റ് ഇൻഡക്സ് ഫണ്ടുകള്‍ ആയോ അല്ലെങ്കില്‍ ടാർഗെറ്റ് മെച്യൂരിറ്റി ബോണ്ട് ഇടിഎഫുകള്‍ ആയോ ആണ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ തന്നെ, എഫ്എംപികളേക്കാൾ മികച്ച ലിക്വിഡിറ്റിയാണ് ടിഎംഎഫുകൾ വാഗ്ദാനം ചെയ്യുന്നത്.

ഫണ്ടിന്റെ പോർട്ട്‌ഫോളിയോയിലെ എല്ലാ ബോണ്ടുകളും മെച്യൂരിറ്റി വരെ നിലനിർത്തുന്നതിനാൽ ഫണ്ടിന്റെ പ്രഖ്യാപിത മെച്യൂരിറ്റി കാലയളവിന്‍റെ ഏതാണ്ട് അതേ സമയത്തു തന്നെയായിരിക്കും അവയും മെച്യൂർ ആകുന്നത്. അതിനാല്‍ തന്നെ ടിഎംഎഫുകളുടെ പ്രത്യേകത കാലദൈര്‍ഘ്യവുമായി ബന്ധപ്പെട്ട് അവയ്ക്ക് ഒരു ഏകജാതീയമായ പോർട്ട്‌ഫോളിയോ ഉണ്ട് എന്നതാണ്. മെച്യൂരിറ്റി വരെ ബോണ്ടുകൾ സൂക്ഷിക്കുന്നതിലൂടെ, ഫണ്ടിന്റെ കാലദൈർഘ്യം ക്രമേണ കുറയുകയും അങ്ങനെ നിക്ഷേപകർക്ക് പലിശ നിരക്കിലെ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടാനുള്ള സാധ്യത കുറഞ്ഞിരിക്കുകയും ചെയ്യും.

ടിഎംഎഫുകള്‍ നിലവില്‍ ഗവൺമെന്റ് സെക്യൂരിറ്റികളിലും പിഎസ്യു ബോണ്ടുകളിലും എസ്‌ഡി‌എല്ലുകളിലും (സംസ്ഥാന വികസന വായ്പകൾ) നിർബന്ധമായും നിക്ഷേപിക്കേണ്ടതുണ്ട്. അതിനാൽ തന്നെ, മറ്റ് ഡെറ്റ് ഫണ്ടുകളെ അപേക്ഷിച്ച് അവയ്ക്ക് ഡീഫോൾട്ട് റിസ്ക് കുറവുമായിരിക്കും. ഈ ഫണ്ടുകൾ ഓപ്പൺ-എൻഡഡ് ആയതിനാൽ, ബോണ്ട് ഇഷ്യു ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ഡീഫോള്‍ട്ടോ അല്ലെങ്കില്‍ ക്രെഡിറ്റ് വീഴ്ചയോ പോലുള്ള എന്തെങ്കിലും പ്രതികൂല സംഭവവികാസങ്ങൾ ഉണ്ടായാൽ നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ കഴിയും.

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾക്ക് ഓപ്പൺ-എൻഡഡ് ഘടനയും ലിക്വിഡിറ്റി വാഗ്ദാനവും ഉണ്ടെങ്കില്‍ പോലും, വരുമാനം ഏറെക്കുറെ പ്രവചനാത്മകമാകുന്നതിന് അവ മെച്യൂരിറ്റി വരെ നിലനിർത്തേണ്ടതുണ്ട്. പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് ആദ്യമായി ഡെറ്റ് ഫണ്ടുകളിലേക്ക് മാറുന്ന നിക്ഷേപകർ ശ്രദ്ധിക്കേണ്ട ഒരു സുപ്രധാന ഘടകമാണ് ഇത്.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??