അതെ! വലുതല്ലാത്ത സമ്പാദ്യമോ കുറഞ്ഞ തുകയോ കൊണ്ട് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഒരു നിക്ഷേപകനു പോലും അനുയോജ്യമായതാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം.
സേവിംഗ്സ് ബാങ്ക് (SB) അക്കൗണ്ട് ഉള്ള മിക്കവാറും എല്ലാ വ്യക്തികൾക്കും മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപം ആരംഭിക്കാനാവും. എല്ലാ മാസവും ₹ 500* വരെ കുറഞ്ഞ തുകയിൽ, പതിവായി നിക്ഷേപിക്കുന്ന ശീലം മ്യൂച്വൽ ഫണ്ടുകൾ പ്രോത്സാഹിപ്പിക്കുന്നു.
ഇനി പറയുന്നവയാണ് മ്യൂച്വല്‍ ഫണ്ടുകളിലെ ചെറുകിട നിക്ഷേപകര്‍ക്കുള്ള മറ്റ് നേട്ടങ്ങള്‍-
- ലളിതമായ ട്രാന്‍സാക്ഷന്‍: നിക്ഷേപവും റിവ്യൂവും മാനേജും ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിന്ന് റിഡീം ചെയ്യലുമെല്ലാം ലളിതമായ പ്രക്രിയകളാണ്.
- പൂർണ്ണമായ സുതാര്യത നേടുക: പരമാവധി സുതാര്യത, വ്യക്തമായ വെളിപ്പെടുത്തലുകൾ, അക്കൗണ്ടുകളുടെ സമയബന്ധിതമായ സ്റ്റേറ്റ്മെന്റുകൾ എന്നിവയാണ് ഒരു ചെറിയ അല്ലെങ്കിൽ ആദ്യ നിക്ഷേപകൻ ശ്രദ്ധിക്കുന്നത്.
- പ്രൊഫഷണലായി മാനേജ് ചെയ്യപ്പെടുന്നത്: സമഗ്രമായ ഗവേഷണത്തിലൂടെ തങ്ങളുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്ന, ഫണ്ട് മാനേജർമാർ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ നിങ്ങൾക്ക് നിർമ്മിക്കാൻ കഴിയും.
- എല്ലാ നിക്ഷേപകരും തുല്യരാണ്: 500 രൂപ നിക്ഷേപിച്ച ആൾക്കും അല്ലെങ്കിൽ ₹5 കോടി നിക്ഷേപിച്ച ആൾക്കും ഒരു മ്യൂച്വൽ ഫണ്ട് ഒരേ നിക്ഷേപ പ്രകടനം നൽകുന്നു. അതിനാൽ, ചെറുതായാലും വലുതായാലും എല്ലാ നിക്ഷേപകരുടെയും താൽപ്പര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നു.
- ലിക്വിഡിറ്റി: റിയൽ എസ്റ്റേറ്റ് പോലുള്ള നിക്ഷേപ ഓപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആവശ്യമായി