സമ്പത്ത് സൃഷ്ടിക്കാനുള്ള പ്രശസ്തമായ നിക്ഷേപ വചനങ്ങള്‍ ‘നേരത്തേ ആരംഭിക്കുക, റെഗുലര്‍ ആയി നിക്ഷേപിക്കുക, ദീര്‍ഘകാലം നിക്ഷേപിച്ചു കൊണ്ടേയിരിക്കുക’ എന്നതാണ്. 500 രൂപ കൊണ്ടു പോലും നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയും. എങ്കിലും, ആ നിക്ഷേപം ആ യാത്രയുടെ തുടക്കത്തിലേ നടത്തണം എന്നതാണ് പ്രധാനം.
മുന്നോട്ടു പോകുന്തോറും നിക്ഷേപ തുക വര്‍ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍, അതേ ഫണ്ടില്‍/അക്കൗണ്ടില്‍ നിങ്ങള്‍ക്ക് അഡീഷണല്‍ പര്‍ച്ചേസുകള്‍ എപ്പോഴും നടത്താന്‍ കഴിയും. 100 രൂപ പോലും നിങ്ങള്‍ക്ക് കൂടുതലായി നിക്ഷേപിക്കാനും പണം ട്രാന്‍സ്ഫര്‍ ചെയ്യാനും മറ്റ് സ്കീമുകളില്‍ നിന്ന് സ്വിച്ച് ചെയ്യാനും നിരവധി ഫണ്ട് ഹൗസുകള്‍ അനുവദിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഒരു സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാനില്‍ (SIP) നിക്ഷേപിച്ചു കൊണ്ട് ആരംഭിക്കാം. അങ്ങനെ ബാങ്കിലെ ഒരു റിക്കറിങ്ങ് ഡിപ്പോസിറ്റിന് ഏതാണ്ട് സമാനമായ വിധം ഒരു സ്കീമിലെ റെഗുലര്‍ നിക്ഷേപമാക്കി ഇതിനെ മാറ്റാം. അതു പോലെ തന്നെ, വര്‍ഷം തോറും ശമ്പളം അല്ലെങ്കില്‍ വരുമാനം ഉയരുന്നതിന് അനുസൃതമായി ഓരോ വര്‍ഷവും SIPയിലേക്ക് അടയ്ക്കുന്ന തുകയും വര്‍ധിപ്പിക്കാന്‍ നിരവധി AMCകള്‍ അവരുടെ നിക്ഷേപകര്‍ക്ക് സൗകര്യം ഒരുക്കുന്നുണ്ട്.
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ വഴക്കവും സൗകര്യങ്ങളും കൊണ്ട് ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍.