പലിശ നിരക്ക് റിസ്ക്, ക്രെഡിറ്റ് റിസ്ക് എന്നിങ്ങനെ പ്രാഥമികമായും രണ്ട് നഷ്ടസാധ്യതകളാണ് ഡെറ്റ് മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ഉള്ളത്. ദീർഘകാലാടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ക്രെഡിറ്റ് റിസ്ക് നന്നായി അഭിമുഖീകരിക്കുമെങ്കിലും, അവയ്ക്ക് പലിശ നിരക്കിന്റെ നഷ്ടസാധ്യത കൂടുതലാണ്. മറുവശത്ത്, ഹ്രസ്വകാല ഫണ്ടുകള്‍ അഥവാ ലിക്വിഡ് ഫണ്ടുകള്‍ പലിശ നിരക്കിന്റെ നഷ്ടസാധ്യത മികച്ച രീതിയില്‍ മാനേജ് ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുമെങ്കിലും അവയ്ക്ക് ക്രെഡിറ്റ് ക്വാളിറ്റി പ്രശ്‌നം ഉണ്ട്.
എഫ്എംപികൾക്കും ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾക്കും ഫിക്സഡ് മെച്യൂരിറ്റി കാലയളവുകളാണുള്ളത്. അതിനാൽ തന്നെ വാങ്ങുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന തന്ത്രത്തിലൂടെ പലിശ നിരക്കിന്‍റെ റിസ്ക് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാം. എന്നിരുന്നാലും, ചില നിശ്ചിത കാര്യങ്ങളില്‍ ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ എഫ്എംപികളേക്കാളും ചില കാര്യങ്ങളില്‍ മികച്ചു നിൽക്കുന്നു. പലിശ നിരക്കിന്റെ നഷ്ടസാധ്യത അഭിമുഖീകരിക്കുന്നതിനു പുറമേ, എഫ്എംപികളെ അപേക്ഷിച്ച് ക്രെഡിറ്റ് റിസ്‌കും അവ മികവോടെ കൈകാര്യം ചെയ്യും. കാരണം, അവയുടെ പോര്‍ട്ട്ഫോളിയോയില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, സംസ്ഥാന വികസന വായ്പകള്‍, AAA റേറ്റിങ്ങിലുള്ള പിഎസ്യു ബോണ്ടുകള്‍ എന്നിവയാണ് അടങ്ങിയിരിക്കുന്നത്.
എഫ്എംപികൾ ക്ലോസ്-എൻഡഡ് ഫണ്ടുകളും എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തവയും ആണെങ്കില്‍ പോലും ട്രാന്‍സാക്ഷന്‍ വോള്യങ്ങൾ കുറവായതിനാല്‍ അവ മെച്ചപ്പെട്ട ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല. ടാർഗെറ്റ് മെച്യൂരിറ്റി ബോണ്ട് ഫണ്ടുകൾ തരത്തില്‍ ഓപ്പൺ-എൻഡഡ് ആയതിനാൽ മികച്ച
കൂടുതല്‍ വായിക്കൂ