കഴിയും, നോണ്‍ റെസിഡന്‍റ് ഇന്ത്യക്കാര്‍ക്കും (NRI) പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിനും (PIO) ഫുള്‍ റിപാട്രിയേഷനിലും (ഇന്ത്യയില്‍ നടത്തിയ നിക്ഷേപവും ആദായവും തങ്ങള്‍ ജീവിക്കുന്ന നാട്ടിലേക്ക് കൊണ്ടുപോകല്‍) അതുപോലെ തന്നെ നോണ്‍-റിപാട്രിയേഷനിലും (ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തല്‍) ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം.
എന്നിരുന്നാലും, നിക്ഷേപിക്കും മുമ്പ് KYC പൂര്‍ത്തിയാക്കല്‍ പോലെയുള്ള റെഗുലേറ്ററി ആവശ്യകതകള്‍ NRIകള്‍ പാലിക്കേണ്ടതുണ്ട്. പക്ഷേ ഉചിതമായ വെളിപ്പെടുത്തലുകളില്ലാതെ മ്യൂച്വല്‍ ഫണ്ടുകളിലെ NRI നിക്ഷേപങ്ങള്‍ക്ക് US ഉം കാനഡയും പോലെയുള്ള ചില രാജ്യങ്ങളില്‍ നിയന്ത്രണം ഉണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള NRI-കൾ, യഥാർത്ഥ നിക്ഷേപത്തിന് മുമ്പ് ഇന്ത്യൻ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് അവരുടെ സാമ്പത്തിക വിദഗ്ധരുമായി ചേർന്ന് പരിശോധിക്കേണ്ടതുണ്ട്.
നിക്ഷേപം നടത്തുമ്പോള്‍ ഇന്ത്യന്‍ നിക്ഷേപകരെപ്പോലെ തന്നെ NRI കള്‍ക്കും മിക്ക നേട്ടങ്ങളും സൗകര്യങ്ങളും ലഭിക്കും. അവര്‍ക്ക് SIPകളിലൂടെ നിക്ഷേപിക്കുകയും തങ്ങളുടെ ഇഷ്ടാനുസരണം സ്വിച്ച് ചെയ്യുകയും ഗ്രോത്ത് അല്ലെങ്കില്‍ ഡിവിഡന്‍റ് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുകയും ആഗ്രഹിക്കുമ്പോള്‍ പണമാക്കി മാറ്റുകയും ചെയ്യാം.
അങ്ങനെ NRI-കള്‍ക്കും PIOകള്‍ക്കും വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കുകയും അതിന്‍റെ പൂര്‍ണമായ നേട്ടങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം.