തട്ടിപ്പ്, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളില്‍ KYC നടപ്പിലാക്കിയത്. ഇവ തടുക്കാന്‍, സാമ്പത്തിക ഇടപാടുകളുടെ ഉറവിടവും ലക്ഷ്യസ്ഥാനവും കണ്ടെത്തേണ്ടതുണ്ട്. ഇവിടെയാണ് KYC കരുത്താകുന്നത്. അതിനു വേണ്ടിയാണ് നിക്ഷേപങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ക്കും ഈ പ്രക്രിയ നിര്‍ബന്ധമാക്കിയത്.
സെക്യൂരിറ്റി വിപണികളിലെ നിക്ഷേപകര്‍ക്ക് സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളില്‍ കോമണ്‍ KYC ആയ cKYC നടപ്പിലാക്കിക്കൊണ്ട് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആയ SEBI ഈ നടപടിക്രമം ലളിതമാക്കുകയും ചെയ്തു. ഇത് ഒരിക്കല്‍ പൂര്‍ത്തിയാക്കിയാല്‍, ഏത് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ഉല്പന്നവും നിങ്ങള്‍ക്ക് വാങ്ങുകയോ വില്ക്കുകയോ ചെയ്യാം.
445