18 വയസ്സില്‍ താഴെയുള്ള (മൈനര്‍) ആര്‍ക്കും 18 വയസ്സ് തികയും വരെ അവരുടെ മാതാപിതാക്കളുടെ/നിയമപരമായ രക്ഷാധികാരികളുടെ സഹായത്തോടെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. മാതാപിതാക്കള്‍ /രക്ഷാധികാരി പ്രതിനിധീകരിക്കുന്ന ഏക അക്കൗണ്ട് ഉടമയായിരിക്കണം മൈനര്‍. മൈനറുടെ മ്യൂച്വല്‍ ഫണ്ട് ഫോളിയോയില്‍ ജോയിന്റ് ഹോള്‍ഡിങ്ങ് അനുവദിക്കില്ല. മൈനര്ക്കായി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചു കൊണ്ട് കൈവരിക്കേണ്ട ഒരു നിക്ഷേപ ലക്ഷ്യം ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ഉന്നത വിദ്യാഭ്യാസം.
കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാകുകയും മേജര്‍ ആകുകയും ചെയ്താല്‍ മാതാപിതാക്കള്‍ /രക്ഷാധികാരി എന്ന നിലയില്‍ നിങ്ങള്‍ ചെയ്യേണ്ട ആദ്യ കാര്യം ഏക അക്കൗണ്ട് ഉടമയുടെ സ്റ്റാറ്റസ് മൈനറില്‍ നിന്ന് മേജര്‍ ആക്കുക എന്നതാണ്. അല്ലാത്ത പക്ഷം ആ അക്കൗണ്ടിലെ എല്ലാ ട്രാന്‍സാക്ഷനുകളും അവസാനിപ്പിക്കും. 18 വയസ്സിന് മുകളില്‍ ഉള്ള ഏത് നിക്ഷേപകനും ബാധകമായതു പോലെ ഈ ഏക അക്കൗണ്ട് ഉടമയ്ക്കും ഇപ്പോള്‍ നികുതിയുടെ ബാധ്യത ഉണ്ടായിരിക്കും. കുട്ടി മൈനര്‍ ആയിരിക്കുന്നതു വരെ കുട്ടിയുടെ പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള എല്ലാ വരുമാനങ്ങളും ലാഭവും രക്ഷിതാവിന്റെ വരുമാനത്തിനു കീഴില്‍ കൂട്ടിച്ചേര്‍ക്കുകയും ബാധകമായ നികുതികള്‍ രക്ഷിതാവ് നല്‍കുകയും ചെയ്യും. കുട്ടി മേജര്‍ ആകുന്ന വര്‍ഷം, അവനെ/അവളെ ഒരു പ്രായപൂര്‍ത്തിയായ വ്യക്തിയായി കാണക്കാക്കുകയും മേജര്‍ ആയ ആ വര്‍ഷത്തില്‍ അവശേഷിക്കുന്ന മാസങ്ങളിലെ നികുതി അവന്/അവള് നല്‍കുകയും വേണം.