വിപണിയില്‍ നിരവധി മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ ഉണ്ട്. ഇതില്‍ ഏത് സ്കീം ആയിരിക്കും മികച്ചത് എന്ന ചിന്ത നിങ്ങളില്‍ ഉണ്ടാകാം. പക്ഷേ “മികച്ചത്” എന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കുകയാണ് ഏറ്റവും സുപ്രധാനം.
സമീപകാലത്ത് “മികച്ച” പെര്‍ഫോമന്‍സ് കാഴ്ചവച്ച ഫണ്ടുകളായിരിക്കും ജനങ്ങള്‍ ഏറിയ പങ്കും തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളത്. അതായത് കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റിട്ടേണുകള്‍ നല്കിയ സ്കീമുകള്‍.
അമേരിക്കയില്‍ ഡിസംബറില്‍ ചിത്രീകരിച്ച ഒരു സിനിമയില്‍ താരങ്ങള്‍ ശൈത്യകാല വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ചിലര്‍ക്ക് ആ വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുകയും അവര്‍ അത് വാങ്ങി ധരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യും. എന്നാല്‍ കമ്പിളി വസ്ത്രങ്ങളും ധരിച്ച് മുംബൈയിലെയോ ചെന്നൈയിലെയോ റോഡുകളിലൂടെ ആരെങ്കിലും നടക്കുന്നത് നിങ്ങള്‍ക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?
ഈ യുക്തി മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ബാധകമാണ്. അതിനാല്‍ “മികച്ച” മ്യൂച്വല്‍ ഫണ്ട് എന്നൊന്നില്ല. നിശ്ചിത ചുറ്റുപാടിലും നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ക്കും അനുയോജ്യമായത് ഏതാണെന്ന് നിങ്ങള്‍ ചിന്തിക്കണം.
ഹ്രസ്വകാല ലക്ഷ്യങ്ങളെ അപേക്ഷിച്ച് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കാണ് നിരവധി വ്യത്യസ്ത ഫണ്ടുകള്‍ ഉള്ളത്. മോഡറേറ്റ് ഫണ്ടുകള്‍ അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവ് ഫണ്ടുകള്‍ മുതല്‍ അഗ്രസീവ് ഫണ്ടുകള്‍ വരെയുള്ള വിശാലമായ ശ്രേണിയുണ്ട്. സമ്പത്ത് സ്വരുക്കൂട്ടുന്നതിനും ലിക്വിഡിറ്റിക്കും ഉള്ളവയോ അപേക്ഷിച്ച് ഇന്‍കം ജനറേഷന് നിരവധി ഫണ്ടുകള്‍ ഉണ്ട്.
അതിനാല്‍, മികച്ചതിനു പിന്നാലെ പായരുത്. പകരം, ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കണം.