മ്യൂച്വല്‍ ഫണ്ടുകളില്‍ ഞാന്‍ എങ്ങനെ നേരിട്ട് നിക്ഷേപിക്കും?

Video

നിങ്ങളുടെ KYC പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍, മ്യൂച്വല്‍ ഫണ്ടില്‍ ഓഫ്‌ലൈൻ ആയോ ഓണ്‍ലൈന്‍ ആയോ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. ഓണ്‍ലൈനില്‍ ട്രാന്‍സാക്ട് ചെയ്യുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍, അരികിലുള്ള ബ്രാഞ്ച് സന്ദര്‍ശിച്ചു കൊണ്ട് ഒരു ഫണ്ടില്‍ നിങ്ങള്‍ക്ക് ഓഫ്‌ലൈനില്‍ നിക്ഷേപിക്കാം. മിക്ക ഫണ്ട് ഹൗസുകള്‍ക്കും ചെറുകിട പട്ടണങ്ങളിലോ/നഗരങ്ങളിലോ ബ്രാഞ്ചുകള്‍ ഉണ്ടായിരിക്കില്ലെങ്കിലും CAMS, KARVY എന്നിങ്ങനെയുള്ള അവരടെ RTAകളുടെ ഓഫീസുകളിലൂടെ അപേക്ഷാ ഫോമുകള്‍ സ്വീകരിക്കും.

മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ നേരിട്ട് നിക്ഷേപിക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ മാര്‍ഗം ഓണ്‍ലൈന്‍ ആണ്. അത് ഒട്ടുംതന്നെ ബുദ്ധിമുട്ടുള്ള കാര്യവും അല്ല. ഒരു ഫണ്ടിന്‍റെ വെബ്സൈറ്റിലൂടെ അല്ലെങ്കില്‍ അവരുടെ RTAയുടെ സൈറ്റിലൂടെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ നിക്ഷേപിക്കാം.

നിരവധി ഫിന്‍ടെക് കമ്പനികള്‍ സീറോ ബ്രോക്കറേജില്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങള്‍ ഒരു ഡയറക്റ്റ് പ്ലാനില്‍ നിക്ഷേപിക്കുമ്പോള്‍, ആ പ്ലാറ്റ്ഫോമിന് നല്‍കേണ്ട ബ്രോക്കറേജ് നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് കിഴിക്കില്ല. പുതിയ കസ്റ്റമര്‍മാരെ നേടാനായിരിക്കാം സീറോ ബ്രോക്കറേജ് ഡയറക്റ്റ് പ്ലാനുകള്‍ ഈ പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ഈ കീഴ്‌വഴക്കം അവര്‍ ഭാവിയില്‍ അവസാനിപ്പിച്ചേക്കാനും ഇടയുണ്ട്. ഇത്തരം സാധ്യതകള്‍ മനസ്സില്‍ കരുതേണ്ടതുണ്ട്. സിംഗിള്‍ ലോഗിന്‍ കൊണ്ട് ഒരു കുടക്കീഴില്‍ ഒന്നിലധികം ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് മാനേജ് ചെയ്യാന്‍ കഴിയും എന്നതാണ് ഇത്തരത്തിലുള്ള ഡയറക്റ്റ് മ്യൂച്വല്‍ ഫണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ നിക്ഷേപിക്കുന്നതിന്‍റെ നേട്ടം. മറ്റൊരു പ്രതികൂലമായ കാര്യം, വ്യത്യസ്ത ഫണ്ടുകളുടെ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചു കൊണ്ട് നിങ്ങള്‍ ഓണ്‍ലൈനില്‍ നിക്ഷേപിക്കുമ്പോള്‍, നിങ്ങള്‍ വ്യത്യസ്ത ലോഗിനുകള്‍ സൃഷ്ടിക്കേണ്ടതുണ്ട്. അതോടൊപ്പം ആ ക്രെഡന്‍ഷ്യലുകള്‍ ഓര്‍ത്തിരിക്കുകയും വേണം.

443
445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??