നിക്ഷേപത്തിന്റെ കാര്യത്തിൽ, ആളുകൾക്ക് വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങളും നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള താൽപ്പര്യങ്ങളും ഉണ്ട്. നിങ്ങളുടെ നിക്ഷേപങ്ങളുടെ തിരഞ്ഞെടുപ്പ് ദീർഘകാല, ഹ്രസ്വകാല ലക്ഷ്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെ ആശ്രയിച്ചിരിക്കുന്നു. ഈ ഘടകങ്ങൾ നിങ്ങളുടെ നിക്ഷേപ തിരഞ്ഞെടുപ്പുകളെയും സമീപനത്തെയും ആഴത്തിൽ സ്വാധീനിക്കുന്നു. അനുയോജ്യമായ ഒരു സ്കീമിന് വേണ്ടിയുള്ള നിങ്ങളുടെ തിരച്ചിൽ ചുരുക്കുന്നതിനുള്ള ഒരു ഉപകരണമായി റിസ്ക്-ഒ-മീറ്റർ പ്രവർത്തിക്കുന്നു.
പുതിയ റിസ്ക്-ഒ-മീറ്ററിനെക്കുറിച്ച് മനസ്സിലാക്കൽ
റിസ്ക് ഗ്രേഡിംഗ് സമീപനത്തിലാണ് റിസ്ക്-ഒ-മീറ്ററിന്റെ നൂതനമായ വീക്ഷണം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത റിസ്ക് ഗ്രേഡുകളുള്ള ഫണ്ട് വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നമുമ്പുണ്ടായിരുന്ന റിസ്ക്-ഒ-മീറ്ററിൽ നിന്ന് വ്യത്യസ്തമായി, പുതിയ റിസ്ക്-ഒ-മീറ്റർ അതിന്റെ നഷ്ടസാധ്യത വിലയിരുത്തലുകൾ ഒരു ഫണ്ടിനുള്ളിൽ ഉള്ള നിർദ്ദിഷ്ട ആസ്തികളിൽ നിന്നാണ് ഉരുത്തിരിയുന്നത്. ഒരു പ്രത്യേക ഫണ്ട് സ്കീമിന് നൽകിയിട്ടുള്ള റിസ്ക് ഗ്രേഡ് ആ സ്കീമിന്റെ അടിസ്ഥാന ആസ്തികളെയും അവയുടെ സംയോജനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ഇതിനർത്ഥം. ഫണ്ടിന്റെ ആസ്തികളുമായി ബന്ധപ്പെട്ട യഥാർത്ഥ നഷ്ടസാധ്യതകൾ പരിഗണിക്കുന്നതിനാൽ ഈ മാറ്റം നഷ്ടസാധ്യത നിർണ്ണയത്തെ യാഥാർത്ഥ്യത്തിലേക്ക് അടുപ്പിക്കുന്നു.
അനുയോജ്യമായ ഒരു മ്യൂച്വൽ ഫണ്ട് സ്കീം തിരഞ്ഞെടുക്കൽ
നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ, നഷ്ടസാധ്യത എടുക്കാനുള്ള സന്നദ്ധത, സമയപരിധി എന്നിവയുമായി ചേർത്ത്, റിസ്ക്-ഒ-മീറ്ററിന്റെ കണക്കാക്കലുകൾ നിങ്ങളുടെ മാനദണ്ഡങ്ങളുമായി ഏറ്റവും നന്നായി പൊരുത്തപ്പെടുന്ന നിക്ഷേപങ്ങളെ കൃത്യമായി നിർണ്ണയിക്കുന്നു.
ഉദാഹരണത്തിന്, റിസ്ക് കുറവുള്ള മ്യൂച്വൽ ഫണ്ടുകൾ, ഓവർനൈറ്റ്, ആർബിട്രേജ് ഫണ്ടുകൾ എന്നിവ, ഹ്രസ്വകാലത്തേക്ക് കുറഞ്ഞ നഷ്ടസാധ്യതയോടെ ക്യാപ്പിറ്റൽ സംരക്ഷിക്കാൻ മുൻഗണന നൽകുന്ന നിക്ഷേപകർക്ക് അനുയോജ്യമായേക്കാം.
അതേ സമയം മറുവശത്ത്, ദീർഘകാലാടിസ്ഥാനത്തിൽ പരമാവധി ആദായത്തിനായി ശ്രമിക്കുന്ന നിക്ഷേപകർ, അത് അവരുടെ ക്യാപ്പിറ്റലിന് നഷ്ടസാധ്യത സൃഷ്ടിക്കുന്നുവെന്ന് അർത്ഥമാക്കുന്നുവെങ്കിൽപ്പോലും, 'വളരെ ഉയർന്ന' നഷ്ടസാധ്യതാ വിഭാഗത്തിൽ പെടുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളുമായി നന്നായി യോജിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ഇടതുവശത്ത് നൽകിയിരിക്കുന്ന പട്ടിക പരിശോധിക്കുക.
എന്നിരുന്നാലും, ഒരു നിക്ഷേപം അതിന്റെ നഷ്ടസാധ്യതാ വിഭാഗത്തെ മാത്രം അടിസ്ഥാനമാക്കി തിരഞ്ഞെടുക്കരുത് എന്നതാണ് പ്രധാനപ്പെട്ടവസ്തുത. പകരം, ഓരോ വിഭാഗത്തിലെയും നിർദ്ദിഷ്ട സ്കീമുകൾ നന്നായി മനസ്സിലാക്കുകയും ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും ചെയ്യേണ്ടത് നിർണ്ണായകമാണ്. ഒരേ നഷ്ടസാധ്യതാ വിഭാഗത്തിലുള്ള എല്ലാ ഫണ്ടുകളും ഒരേപോലെയല്ല എന്നത് ഓർമ്മിക്കുക. അവർക്ക് വ്യത്യസ്തമായ സ്ട്രാറ്റെജികളും ഹോൾഡിംഗുകളും സാധ്യതയുള്ള ഫലങ്ങളും ഉണ്ടായേക്കാം. അതിനാൽ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായും നഷ്ടം വഹിക്കാനുള്ള ശേഷിയുമായും ഏറ്റവും ഫലപ്രദമായി യോജിപ്പിക്കുന്ന നിക്ഷേപ പദ്ധതി വിശദമായി വിശകലനം ചെയ്യാനും തിരഞ്ഞെടുക്കാനും ശുപാർശ ചെയ്യുന്നു. നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായം തേടാൻ മടിക്കരുത്.
Disclaimer
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.