ഇക്വിറ്റി സൂചികകൾ വിലയിരുത്തുന്നതിൽ ടോട്ടൽ റിട്ടേൺ ഇൻഡക്സ്, (TRI), നിർണ്ണായകമായപങ്ക് വഹിക്കുന്നു.
ഒരു സൂചികയുടെ ടോട്ടൽ റിട്ടേൺ വേരിയന്റ് (TRI) മൊത്തം മൂലധന നേട്ടത്തിന് പുറമേ, സൂചികയിൽ ഉൾപ്പെടുന്ന ഘടകങ്ങളുടെയും ശേഖരത്തിൽ നിന്ന് ഉണ്ടാകുന്ന എല്ലാ ഡിവിഡന്റുകളും/പലിശ പേയ്മെന്റുകളും പരിഗണിക്കുന്നു. അതിനാൽ, മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ പ്രകടനം താരതമ്യം ചെയ്യുന്നതിനുള്ള ഒരു മാനദണ്ഡമെന്ന നിലയിൽ TRI കൂടുതൽ അനുയോജ്യമാണ്.
TRI-യുടെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:
SEBI മാൻഡേറ്റ്: 2018-ൽ, മ്യൂച്വൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തുന്നതിന് TRI ഉപയോഗിക്കണമെന്ന് SEBI ഉത്തരവിട്ടു. ഇപ്പോൾ, മ്യൂച്വൽ ഫണ്ടുകൾ അവയുടെ പ്രകടനം വെളിപ്പെടുത്തേണ്ടത് പ്രൈസ് റിട്ടേൺ ഇൻഡക്സിനേക്കാൾ (മുമ്പുണ്ടായിരുന്ന രീതി) ടോട്ടൽ റിട്ടേൺ ഇൻഡക്സിനെ അടിസ്ഥാനമാക്കിയാണ്, അത് ക്യാപ്പിറ്റൽ അപ്രീസിയേഷൻ മാത്രമാണ് പരിഗണിക്കുന്നത്. ഈ അനുവർത്തനം നിക്ഷേപകരുടെ വിശ്വാസം വർദ്ധിപ്പിക്കുക മാത്രമല്ല, വ്യവസായ നിലവാരം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.
ഡിവിഡൻഡുകൾ കൂട്ടിച്ചേർക്കുന്നു: ഈ വരുമാനത്തിൽ സ്റ്റോക്ക് ഡിവിഡന്റുകൾ, ബോണ്ടുകളിൽ നിന്നുള്ള പലിശ, ബെഞ്ച്മാർക്ക് സൂചികയിലെ മറ്റ് വരുമാന സ്രോതസ്സുകൾ എന്നിവ ഉൾപ്പെടുന്നു.
പുനർനിക്ഷേപം: ഡിവിഡൻഡുകൾ പോലെയുള്ള ഏത് വരുമാനവും ഇൻഡെക്സിലേക്ക് വീണ്ടും നിക്ഷേപിച്ചതായി TRI കണക്കാക്കുന്നു.
നിക്ഷേപക സുതാര്യത: ഫണ്ടിന്റെ പ്രകടനത്തിന്റെ യഥാർത്ഥവും സുതാര്യവുമായ കാഴ്ച നൽകുന്നതാണിത്. സ്കീമിന്റെ കാലാകാലങ്ങളിലുള്ള വളർച്ചയും പ്രകടനവും വിലയിരുത്തുന്നതിനുള്ള ഒരു മാർഗ്ഗനിർദ്ദേശമായി ഇത് പ്രവർത്തിക്കുന്നു.
ദീർഘകാല ലക്ഷ്യങ്ങൾ: ദീർഘകാലത്തേക്ക് ഫണ്ടുകൾ വിലയിരുത്തുന്നതിന് TRI അനുയോജ്യമാണ്.
നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.