റിട്ടയർ ചെയ്ത വ്യക്തികള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടതുണ്ടോ?

റിട്ടയർ ചെയ്ത വ്യക്തികള്‍മ്യൂച്വല്‍ഫണ്ടുകളില്‍നിക്ഷേപിക്കേണ്ടതുണ്ടോ? zoom-icon

വിരമിച്ച വ്യക്തികള്‍ പൊതുവില്‍ തങ്ങളുടെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും ബാങ്ക് FD, PPF, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പ്ലാന്‍ എന്നിവയിലായിരിക്കും നടത്തിയിട്ടുണ്ടായിരിക്കുക. ഈ ഓപ്ഷനുകളില്‍ മിക്കവയും പെട്ടെന്ന്‍ പണമാക്കി മാറ്റാന്‍ ബുദ്ധിമുട്ടുള്ളവയാണ്. മെഡിക്കലോ മറ്റ് എമര്‍ജന്‍സികളോ ഉണ്ടാകുന്ന പക്ഷം ഇത് അനാവശ്യമായ മാനസിക പിരിമുറുക്കത്തിന് വഴിയൊരുക്കിയേക്കാം. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് പണം എടുക്കുന്നത് എളുപ്പവും നികുതിക്ക് ശേഷം മികച്ച റിട്ടേണുകളും നല്‍കുന്നതിനാല്‍ വിരമിച്ച വ്യക്തികള്‍ക്ക് ആവശ്യാനുസരണം ലളിതമായി ഇവ പണമാക്കി മാറ്റാം.

മ്യൂച്വല്‍ ഫണ്ടുകളിലെ റിട്ടേണുകളിലെ ചാഞ്ചാട്ടങ്ങള്‍ അല്ലെങ്കില്‍ കയറ്റിറക്കങ്ങള്‍ ഭയന്ന്‍ വിരമിച്ച വ്യക്തികളില്‍ മിക്കവരും അതില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്.  വിരമിച്ചവര്‍ക്ക്, തങ്ങളുടെ റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങളില്‍ ഒരു പങ്ക് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ച് ഒരു സിസ്റ്റമാറ്റിക് വിത്ഡ്രോ പ്ലാന്‍ (SWP) തെരഞ്ഞെടുക്കാം. ഇത്തരത്തിലുള്ള നിക്ഷേപം അവര്‍ക്ക് ഒരു റെഗുലര്‍ പ്രതിമാസ ഇന്‍കം നല്‍കാന്‍ സഹായിക്കും. ഡെറ്റ് ഫണ്ടുകള്‍ ഇക്വിറ്റി ഫണ്ടുകളേക്കാള്‍ താരതമ്യേന സുരക്ഷിതമാണ്. കാരണം, ഇവ ബാങ്കുകള്‍, കമ്പനികള്‍, സര്‍ക്കാര്‍ ബോഡികള്‍ എന്നിവര്‍ വിതരണം ചെയ്യുന്ന ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളിലും (ബാങ്ക് CD, ട്രഷറി ബില്ലുകള്‍, കൊമേഴ്സ്യല്‍ പേപ്പര്‍) ആണ് നിക്ഷേപിക്കുന്നത്.

ഡെറ്റ് ഫണ്ടുകളിലെ SWP ബാങ്ക് FDകളെ അപേക്ഷിച്ച് കൂടുതല്‍ നികുതി നേട്ടങ്ങള്‍ നല്‍കുന്ന റിട്ടേണുകളും നല്‍കും. FDയില്‍/പെന്‍ഷന്‍ പ്ലാനുകളില്‍ നിന്നുള്ള വരുമാനത്തിന് SWP വിത്ഡ്രോവലുകളെ അപേക്ഷിച്ച് നികുതി അധികം നല്‍കണം. പെന്‍ഷന്‍ പ്ലാന്‍ പോലെയല്ല SWP. അത് നിങ്ങള്‍ക്ക് അനായാസം അവസാനിപ്പിക്കാനോ നിങ്ങളുടെ ആവശ്യാനുസരണം ഏതു സമയത്തും വിത്ഡ്രോവല്‍ തുക മാറ്റാനോ കഴിയും. അതിനാല്‍, വിരമിച്ച വ്യക്തികള്‍, തങ്ങളുടെ ഫിനാന്‍ഷ്യല്‍ പ്ലാനുകളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടുത്തണം.

449

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??