ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ കോട്ടങ്ങൾ എന്തൊക്കെയാണ്?

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ കോട്ടങ്ങൾ എന്തൊക്കെയാണ്? zoom-icon

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ (ടിഎംഎഫ്) എന്നത് നിങ്ങൾക്ക് നിശ്ചിത മെച്യൂരിറ്റി തീയതികൾ വാഗ്ദാനം ചെയ്യുന്ന ഒരുതരം ഓപ്പൺ-എൻഡഡ് ഡെറ്റ് ഫണ്ടുകളാണ്. ഈ ഫണ്ടുകളുടെ പോർട്ട്‌ഫോളിയോയില്‍ ഉള്ള ബോണ്ടുകളുടെ കാലാവധി, ഫണ്ടിന്റെ ടാർഗെറ്റ് മെച്യൂരിറ്റി തീയതിയുമായി അനുരൂപപ്പെടുത്തിയതാണ്. ഈ ബോണ്ടുകളെല്ലാം മെച്യൂരിറ്റി കാലയളവ് വരെ നിലനിർത്തുകയും ചെയ്യും. ഇത് പലിശ നിരക്കിന്‍റെ നഷ്ടസാധ്യത കുറയ്ക്കുന്നതിനും വരുമാനം കൂടുതൽ പ്രവചനാത്മകമാക്കുന്നതിനും സഹായിക്കുമെങ്കിലും, ഈ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനു മുമ്പ് നിക്ഷേപകർ ടിഎംഎഫുകളുടെ പോരായ്മകൾ അറിഞ്ഞിരിക്കണം.

ടാർഗെറ്റ് മെച്യൂരിറ്റി ബോണ്ട് ഫണ്ടുകൾ എന്നത് ഡെറ്റ് ഫണ്ടിന്റെ ഒരു പുതിയ കാറ്റഗറി ആയതിൽ ഈ ഗണത്തില്‍ വളരെ കുറച്ച് ഓപ്ഷനുകളേ ലഭ്യമായിട്ടുള്ളൂ. ഇത് ഒരു നിക്ഷേപകന് തെരഞ്ഞെടുക്കുന്നതിനുള്ള മെച്യൂരിറ്റി കാലയളവുകളുടെ ലഭ്യത പരിമിതപ്പെടുത്തിയേക്കാം, അതായത് ഒരു പ്രത്യേക മെച്യൂരിറ്റി കാലയളവില്‍ താൽപര്യമുള്ള നിക്ഷേപകർക്ക് അനുയോജ്യമായ ഒരു ഫണ്ട് കണ്ടെത്താൻ കഴിഞ്ഞേക്കില്ല എന്നര്‍ത്ഥം. അതുപോലെ തന്നെ, ഈ കാറ്റഗറിക്ക് ആശ്രയിക്കാൻ പ്രകടനത്തിന്‍റെ ട്രാക്ക് റെക്കോർഡുകളും ഇല്ല.

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടിന്‍റെ നേട്ടങ്ങളിൽ പലിശ നിരക്കിന്‍റെ നഷ്ടസാധ്യത കുറഞ്ഞിരിക്കുന്നതിനോടൊപ്പം പ്രത്യക്ഷമായ റിട്ടേണും ഉൾപ്പെടുന്നുണ്ട്. പക്ഷേ നിക്ഷേപകൻ മെച്യൂരിറ്റി വരെ ഫണ്ടിൽ നിക്ഷേപം നിലനിർത്തിയാൽ മാത്രമേ ഈ രണ്ട് നേട്ടങ്ങളും ഫലവത്താകൂ. അതിനാൽ തന്നെ, ഒരു അടിയന്തര ഘട്ടത്തിൽ മെച്യൂരിറ്റിക്കു മുമ്പ് നിക്ഷേപം ലിക്വിഡേറ്റ് ചെയ്യേണ്ടി വന്നാൽ നിക്ഷേപകർക്ക്

കൂടുതല്‍ വായിക്കൂ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??