അണ്‍റെഗുലേറ്റഡ് നിക്ഷേപ പദ്ധതികൾ എന്നാല്‍ എന്താണ്?

അണ്‍റെഗുലേറ്റഡ് നിക്ഷേപ പദ്ധതികൾ എന്നാല്‍ എന്താണ്?

വിപണിയിൽ ലഭ്യമായതിനേക്കാൾ ഉയർന്ന റിട്ടേണും കുറഞ്ഞ നഷ്ട സാധ്യതയും വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളിലേക്ക് നിഷ്കളങ്കരായ നിരവധി നിക്ഷേപകര്‍ ഈയാംപാറ്റകളെപ്പോലെ ചെന്നു വീഴുന്ന ധാരാളം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത്തരം അണ്‍റെഗുലേറ്റഡ് നിക്ഷേപ പദ്ധതികളെയാണ് പോൺസി സ്കീമുകൾ എന്ന് വിളിക്കുന്നത്. അവയ്ക്ക് വളരെയധികം ഉയർന്ന നഷ്ട സാധ്യതയാണ് ഉള്ളത്. ഇന്ത്യയിലെ എല്ലാത്തരം നിക്ഷേപ പദ്ധതികളുടെയും മേൽനോട്ടത്തിന്റെ ഉത്തരവാദിത്തമുള്ള ഒമ്പത് റെഗുലേറ്ററി അതോറിറ്റികളിൽ ഒന്നിന്റെ കീഴില്‍ പോലും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വ്യക്തികൾ, വ്യക്തികളുടെ സംഘങ്ങൾ അല്ലെങ്കിൽ ബിസിനസ് ലക്ഷ്യത്തിനായുള്ള ഒരു കമ്പനി എന്നിങ്ങനെയുള്ളവര്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളാണ് അണ്‍റെഗുലേറ്റഡ് നിക്ഷേപ പദ്ധതികൾ. ഈ സ്കീമുകൾ സാധാരണഗതിയില്‍ വളരെ ചെറിയ നഷ്ട സാധ്യതയെന്നോ അല്ലെങ്കില്‍ നഷ്ട സാധ്യതയേ ഇല്ലെന്നോ വിശ്വസിപ്പിച്ച് വളരെ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യും.

ഇത്തരത്തിലുള്ള നിരവധി അണ്‍റെഗുലേറ്റഡ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ച ആയിരക്കണക്കിന് സാധാരണക്കാര്‍ക്കാണ് തങ്ങള്‍ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം നഷ്ടമായത്. അതാണ് 2019-ൽ അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമം പാസാക്കാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്. ഈ നിയമത്തില്‍ റെഗുലേറ്റഡ് നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള വിശദമായ പട്ടികയും പൊതുവില്‍ പരമ്പരാഗത നിക്ഷേപ പദ്ധതികളായി പരിഗണിക്കപ്പെടാത്ത മ്യൂച്വൽ ഫണ്ടുകള്‍, പോർട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസുകള്‍ (പിഎംഎസ്) എന്നിങ്ങനെയുള്ള

കൂടുതല്‍ വായിക്കൂ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??