ഇടയ്ക്ക് SIP പേയ്മെന്‍റുകള്‍ മുടങ്ങിയാല്‍ എന്തു സംഭവിക്കും?

Video

SIP പേയ്മെന്‍റുകള്‍ അതിന്‍റെ നിക്ഷേപ കാലയളവില്‍ അടയ്ക്കാന്‍ കഴിയാതായാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നഷ്ടം ഉണ്ടാകും എന്ന് മിക്ക നിക്ഷേപകരും ചിന്തിക്കാറുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളോ ജോലിയിലെയോ ബിസിനസിലെയോ വരുമാനത്തിലെ അനിശ്ചിതാവസ്ഥയോ പോലെയുള്ള നിരവധി കാരണങ്ങള്‍ കൊണ്ട് ഇത്തരം സാഹചര്യം ഉണ്ടാകാം. ഇത്തരം അവസരങ്ങളില്‍ നിങ്ങളുടെ റെഗുലര്‍ SIP പേയ്മെന്‍റുകള്‍ തുടരാന്‍ കഴിയാതെ വരുന്നത് സ്വാഭാവികമാണ്. SIP ദീര്‍ഘകാല നിക്ഷേപമായതിനാല്‍, ഇടയ്ക്ക് ചില പേയ്മെന്‍റുകള്‍ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമൊന്നുമില്ല. വാര്‍ഷിക പ്രീമിയം അടയ്ക്കാതിരുന്നാല്‍ മുടങ്ങിപ്പോകുന്ന ഇന്‍ഷുറന്‍സ് പോളിസി പോലെയല്ല ഇത്. ഇതില്‍ നിങ്ങള്‍ അതു വരെ നടത്തിയ നിക്ഷേപം റിട്ടേണ്‍ നല്‍കുന്നത് തുടരും. ഏത് നേരത്തും നിങ്ങള്‍ക്ക് അത് പിന്‍വലിക്കുകയും ചെയ്യാം. എന്നാല്‍, SIP ഏറെ മുടങ്ങിയാല്‍, നിങ്ങള്‍ ആരംഭത്തില്‍ പ്രതീക്ഷിച്ച തുക സമാഹരിക്കാന്‍ കഴിയാതാവുകയും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനാകാതെ പോകുകയും ചെയ്തേക്കാം.

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ SIP പേയ്മെന്‍റുകള്‍ മുടങ്ങുന്നതിന് പിഴ ഈടാക്കില്ലെങ്കിലും തുടര്‍ച്ചയായി മൂന്നു മാസം നിങ്ങള്‍ അടയ്ക്കാതിരുന്നാല്‍ നിങ്ങളുടെ SIP ഓട്ടോമാറ്റിക് ആയി റദ്ദാകും. അതു പോലെ തന്നെ ഓട്ടോ ഡെബിറ്റ് പേയ്മെന്‍റുകള്‍ മടങ്ങിയാല്‍ ബാങ്ക് നിങ്ങളില്‍ നിന്ന് പിഴയും ഈടാക്കും. അതിനാല്‍, ഭാവിയില്‍ പണ ഞെരുക്കം അനുഭവപ്പെടും എന്ന് തോന്നിയാല്‍ ചുരുങ്ങിയത് 30 ദിവസം മുമ്പെങ്കിലും അഭ്യര്‍ത്ഥന അയച്ചു കൊണ്ട് SIP സ്റ്റോപ്പ് ചെയ്യണം. പിന്നീട് സാമ്പത്തികമായി മെച്ചപ്പെട്ടുവെന്ന് നിങ്ങള്‍ക്ക് തോന്നുമ്പോള്‍ പുതിയ ഒരു SIP ആരംഭിക്കാം.

 

443

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??