എന്താണ് റിസ്ക്-ഒ-മീറ്റർ, എന്തൊക്കെയാണ് വ്യത്യസ്ത ലെവലുകൾ?

എന്താണ് റിസ്ക്-ഒ-മീറ്റർ, എന്തൊക്കെയാണ് വ്യത്യസ്ത ലെവലുകൾ?

മ്യൂച്വൽ ഫണ്ടുകൾക്കായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) അവതരിപ്പിച്ച നഷ്ടസാധ്യത അളക്കാനുള്ള മാനദണ്ഡപ്രകാരമുള്ള ഒരു അളവുകോലാണ് റിസ്ക്-ഒ-മീറ്റർ. എല്ലാ മ്യൂച്വൽ ഫണ്ട് സ്കീം ഡോക്യുമെന്റുകളും റിസ്ക്-ഒ-മീറ്റർ മുൻ‌കൂറായും വ്യക്തമായും പ്രദർശിപ്പിക്കേണ്ടതുണ്ട്, അതുവഴി നിക്ഷേപകർക്ക് ആ പ്രത്യേക ഫണ്ടുമായി ബന്ധപ്പെട്ട നഷ്ടസാധ്യത അറിയാൻ കഴിയും.

റിസ്ക്-ഒ-മീറ്റർ നഷ്ടസാധ്യതയെ ആറ് വ്യത്യസ്ത ലെവലുകളായി തരംതിരിക്കുന്നു. താഴ്ന്നത്, താഴ്ന്നത് മുതൽ മിതമായത് വരെ, മിതമായത്, മിതമായി ഉയർന്നത്, ഉയർന്നത്, വളരെ ഉയർന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇടതുവശത്ത് നൽകിയിരിക്കുന്ന വിശദീകരണം നോക്കുക.

കുറഞ്ഞ നഷ്ടസാധ്യത: ഈ വിഭാഗത്തിന് കീഴിൽ വരുന്ന ഫണ്ടുകൾക്ക് അവയുടെ അടിസ്ഥാന സെക്യൂരിറ്റികൾ കാരണം ഏറ്റവും കുറഞ്ഞ നഷ്ടസാധ്യതയാണുള്ളത്. അത് ഇവയെ മൂലധനത്തിന് പരിരക്ഷ തേടുന്ന വ്യക്തികൾക്ക് ഒരു പരിധിവരെ അനുയോജ്യമാക്കുന്നു.

കുറഞ്ഞത് മുതൽ മിതമായത് വരെയുള്ള നഷ്ടസാധ്യത: ഇടത്തരം മുതൽ ദീർഘകാലം വരെ കുറച്ച് വരുമാനം നേടുന്നതിന് അൽപ്പം നഷ്ടസാധ്യത ഏറ്റെടുക്കാൻ സന്നദ്ധരായ നിക്ഷേപകർക്കുള്ളതാണ് ഇവ. വളരെ കുറഞ്ഞ കാലയളവുള്ള മിക്കവാറും ഫണ്ടുകളും ഈ വിഭാഗത്തിന് കീഴിലാണ് വരുന്നത്.

മിതമായ നഷ്ടസാധ്യത: അൽപ്പം നഷ്ടസാധ്യത ഏറ്റെടുത്ത് തങ്ങളുടെ പോർട്ട്ഫോളിയോ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് ഇത് അനുയോജ്യമാണ്. ഭൂരിപക്ഷം ഡൈനാമിക് ബോണ്ട് ഫണ്ടുകളും ഈ വിഭാഗത്തിന് കീഴിൽ വരുന്നു.

മിതമായ ഉയർന്ന നഷ്ടസാധ്യത: ഈ ഫണ്ടുകൾക്ക് അൽപ്പം ഉയർന്ന നഷ്ടസാധ്യത ഉണ്ട്, മാത്രമല്ല അൽപ്പം ഉയർന്ന റിസ്ക് പ്രൊഫൈലുള്ള നിക്ഷേപകർക്ക് അനുയോജ്യമായേക്കാം. ഉയർന്ന വളർച്ചയോ ലാഭമോ നേടാനുള്ള സാധ്യതയ്‌ക്ക് പകരമായി കുറച്ച് അനിശ്ചിതത്വവും വലിയ ഏറ്റക്കുറച്ചിലും സ്വീകരിക്കാൻ തയ്യാറുള്ള നിക്ഷേപകർക്കുള്ളതാണ് ഇവ.

ഉയർന്ന നഷ്ടസാധ്യത: ഈ വിഭാഗത്തിലെ ഫണ്ടുകൾ പ്രധാനമായും ഇക്വിറ്റികളിലാണ് നിക്ഷേപം നടത്തുന്നത്. സാധ്യതയുള്ള നേട്ടങ്ങൾക്കായി ഉയർന്ന നഷ്ടസാധ്യത ഏറ്റെടുക്കാൻ തയ്യാറുള്ളവർക്ക് അവ അനുയോജ്യമാണ്.

വളരെ ഉയർന്ന നഷ്ടസാധ്യത:അസ്ഥിരമായ സ്റ്റോക്കുകളിലോ വിദേശ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളിലോ നിക്ഷേപിക്കുന്ന തികച്ചുംനഷ്ടസാധ്യതയുള്ള ഫണ്ടുകളാണ് ഇവ. ഉയർന്ന നഷ്ടസാധ്യതയുള്ള, ഉയർന്ന പ്രതിഫലം ലഭിക്കാനിടയുള്ള നിക്ഷേപ അവസരങ്ങളിൽ നിക്ഷേപിക്കാൻ സാധ്യതയുള്ള നിക്ഷേപകർക്കുള്ളതാണ് ഇവ.

നിരാകരണം

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

443

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??