ഞാന്‍ എങ്ങനെ SIP ആരംഭിക്കും/അവസാനിപ്പിക്കും? തവണകളില്‍ ഒന്ന് മുടങ്ങിയാല്‍ എന്തു സംഭവിക്കും?

ഞാന്‍ എങ്ങനെ SIP ആരംഭിക്കും/അവസാനിപ്പിക്കും? തവണകളില്‍ ഒന്ന് മുടങ്ങിയാല്‍ എന്തു സംഭവിക്കും? zoom-icon

ഏത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നതിനു മുമ്പും നിങ്ങള്‍ KYC പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. തിരിച്ചറിയല്‍ തെളിവും വിലാസ തെളിവുമായി നിശ്ചിത രേഖകള്‍ സമര്‍പ്പിച്ചു കൊണ്ട് ഇത് നിര്‍വഹിക്കാം. ഒരു SIP ആരംഭിക്കാന്‍ അല്ലെങ്കില്‍ അവസാനിപ്പിക്കാനുള്ള പ്രക്രിയ അങ്ങേയറ്റം സൗകര്യപ്രദവും ലളിതവുമാണ്. ഇടതു ഭാഗത്തുള്ള ഗ്രാഫിക്സില്‍ എങ്ങനെയാണ് ഒരു SIP ആരംഭിക്കേണ്ടതെന്ന് വിശദീകരിക്കുന്നുണ്ട്.

നിങ്ങള്‍ ഒന്നോ രണ്ടോ തവണ മുടക്കിയാല്‍ എന്തു സംഭവിക്കും?

നിക്ഷേപിക്കാനുള്ള ഒരു സൗകര്യപ്രദമായ മാര്‍ഗമാണ് SIP. ഇതില്‍ കരാര്‍ ബാധ്യതകളൊന്നും ഇല്ല. ഒന്നോ രണ്ടോ തവണകള്‍ മുടങ്ങിയാലും പിഴയും ഇല്ല. ഏറിവന്നാല്‍, മ്യൂച്വല്‍ ഫണ്ട് കമ്പനി SIP അവസാനിപ്പിക്കും. അതായത് തുടര്‍ന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യില്ലെന്ന് അര്‍ത്ഥം. അതേ സമയം തന്നെ, പഴയ SIP അവസാനിപ്പിച്ചാല്‍ പോലും നിങ്ങള്‍ക്ക് അതേ ഫോളിയോയില്‍ മറ്റൊരു SIP ആരംഭിക്കാന്‍ കഴിയും. അടുത്തടുത്ത് ആരംഭിച്ച SIP പുതിയതായി കരുതപ്പെടും എന്നു മാത്രം. വീണ്ടും SIP ആരംഭിക്കാന്‍ അല്‍പകാലം വേണ്ടി വരും എന്ന കാര്യം ഓര്‍ത്തിരിക്കണം.

ഇന്നു തന്നെ നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്‍റെ  കണ്‍സള്‍ട്ട് ചെയ്ത് മ്യൂച്വല്‍ ഫണ്ടുകളുടെ നേട്ടങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങുക.

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??