നിങ്ങള്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍, ട്രാന്സാക്ഷന് തീയതി, നിക്ഷേപിച്ച തുക, വാങ്ങിയ യൂണിറ്റുകളുടെ വില, നിങ്ങള്‍ക്ക് അലോട്ട് ചെയ്ത യൂണിറ്റുകളുടെ എണ്ണം എന്നിങ്ങനെയുള്ള വിവരങ്ങള്‍ സഹിതം നിങ്ങള്‍ക്ക് ഒരു അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നല്‍കും.
ഒരേ അക്കൗണ്ടില്‍ തന്നെ നിങ്ങള്‍ക്ക് ഒന്നിലധികം ട്രാന്‍സാക്ഷനുകള്‍ നടത്താം. അതിന് അനുസൃതമായി സ്റ്റേറ്റ്മെന്റ് കാലികമായി നല്കിക്കൊണ്ടിരിക്കും. ഒരു സാധാരണ അക്കൗണ്ട് സ്റ്റേറ്റ്മെന്റില്‍ അവസാന ചില ട്രാന്‍സാക്ഷനുകള്‍ (മിക്കപ്പോഴും 10) രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും- ഇതില്‍, പര്‍ച്ചേസ് അല്ലെങ്കില്‍ റിഡംപ്ഷന്; ഡിവിഡന്റുകള്‍ ഉണ്ടെങ്കില്‍ അത്; അല്ലെങ്കില്‍ നോണ്‍-കൊമേഴ്സ്യല്‍ ട്രാന്‍സാക്ഷനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടാവും. അതു പോലെ ഈ അക്കൗണ്ട് സ്റ്റേറ്റ്മെന്റില്‍ നിലവിലുള്ള യൂണിറ്റുകളുടെ എണ്ണം, സമീപ തീയതിയിലെ NAV, നിങ്ങളുടെ നിക്ഷേപങ്ങളുടെ ഇപ്പോഴത്തെ മൂല്യം എന്നിവയും ഉണ്ടായിരിക്കും.
ഒരു സ്റ്റേറ്റ്മെന്റ് നിങ്ങള്‍ക്ക് കൈമോശം വന്നാലും, മറ്റൊന്ന് അനായാസം നേടാം. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നഷ്ടപ്പെട്ടെന്നു കരുതി, അത് നിങ്ങളുടെ ഭാവി ട്രാന്‍സാക്ഷനുകള്‍ക്കോ അക്കൗണ്ടില്‍ നിന്ന് നിങ്ങളുടെ പണം എടുക്കുന്നതിനോ തടസ്സമാകില്ല.