ELSS എന്നത് ഒരു ഇക്വിറ്റി ലിങ്ക്ഡ് സേവിങ്ങ്സ് സ്കീം ആണ്. ഇത് 1961 ലെ ആദായ നികുതി നിയമത്തിലെ 80 സി വകുപ്പിനു കീഴില്‍ 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ഇളവു ലഭിക്കാന്‍ വ്യക്തികള്‍ക്ക് അല്ലെങ്കില്‍ HUFന് വഴിയൊരുക്കുന്നു.
ഇത്തരത്തില്‍, ELSS സ്കീമില്‍ ഒരു നിക്ഷേപകന് 50,000 നിക്ഷേപിച്ചാല്‍, ആ തുക അദ്ദേഹത്തിന്റെ നികുതിക്ക് വിധേയമായ മൊത്ത വരുമാനത്തില്‍ നിന്ന് കുറയ്ക്കുകയും അങ്ങനെ നികുതി ഭാരം കുറയുകയും ചെയ്യും.
ഈ സ്കീമുകള്‍ക്ക് യൂണിറ്റുകള്‍ അലോട്ട് ചെയ്ത തീയതിയില്‍ നിന്ന് മൂന്നു വര്‍ഷത്തെ ലോക്ക്-ഇന്‍ കാലഘട്ടം ഉണ്ട്. ഈ ലോക്ക്-ഇന്‍ കാലഘട്ടം അവസാനിച്ചു കഴിയുമ്പോള്‍, ഈ യൂണിറ്റുകള്‍ റിഡീം ചെയ്യുകയോ സ്വിച്ച് ചെയ്യുകയോ ചെയ്യാം. ഗ്രോത്തും ഡിവിഡന്റും ഓപ്ഷനുകള്‍ ELSS വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപകന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ (SIP) നിക്ഷേപിച്ച് കൊണ്ടും ഒരു സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി കിഴിവിന് അര്‍ഹത നേടുകയും ചെയ്യാം.