വിപണികൾ അസ്ഥിരമാകുമ്പോൾ പല നിക്ഷേപകരും അവരുടെ നിക്ഷേപ തീരുമാനങ്ങളെ സംശയിക്കാനും തങ്ങളുടെ എസ്ഐപികൾ അവസാനിപ്പിക്കാനോ നിക്ഷേപം പിൻവലിക്കാനോ തീരുമാനിക്കുകയും ചെയ്യും. അസ്ഥിരമായ വിപണിയിൽ നിങ്ങളുടെ നിക്ഷേപം ചുവപ്പ് നിറത്തിൽ കാണപ്പെടുമ്പോൾ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇടിയുന്ന വിപണിയിൽ നിങ്ങളുടെ എസ്ഐപികള്തുടരുന്നത് നല്ലതാണ്. കാരണം പ്രതിമാസ നിക്ഷേപത്തിന്റെ അതേ അളവിൽ നിങ്ങൾക്ക് കൂടുതൽ യൂണിറ്റുകൾ വാങ്ങാന്കഴിയും. ഓൺലൈൻ ഷോപ്പിലായാലും പച്ചക്കറിക്കടയിലായാലും വിലപേശാൻ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. ശരിയല്ലേ? വിലകള്കുറയുമ്പോൾ നമ്മുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലും എന്തുകൊണ്ട് അതായിക്കൂടാ?
നമ്മുടെ കാലാവസ്ഥാ പ്രവചന ആപ്പുകളേക്കാള്പ്രവചനാതീതമാണ് വിപണി. മാർക്കറ്റ് ഇടിയുമ്പോള്ഒരു വലിയ തുക നിക്ഷേപിക്കാൻ കഴിയുന്നതു പോലുള്ള ഒരു സമയം നിങ്ങള്‍ക്ക് ഒരിക്കലും ലഭിക്കില്ല. നിങ്ങൾ നിക്ഷേപിച്ചതിന് ശേഷം വിപണി വീണ്ടും ഇടിഞ്ഞാൽ എന്തു ചെയ്യും? വിപണി ഉയര്‍ന്നു നില്ക്കുമ്പോള്ഉയർന്ന വിലയ്ക്ക് നിങ്ങള്വിറ്റഴിക്കുകയും, വിറ്റുകഴിഞ്ഞ് വിപണി കൂടുതല്ഉയരുകയും ചെയ്യുന്നതിന് സമാനമാണ് ഇത്. നിങ്ങൾ വിപണിക്ക് അനുസൃതമായി നീങ്ങാന്ശ്രമിച്ചാൽ, നിരാശ ആയിരിക്കും ഫലം. തീരുമാനം എടുത്ത സമയം തെറ്റായതിനാല്അത് നിങ്ങളുടെ റിട്ടേണുകളെ ബാധിക്കും. അതിനാൽ നിങ്ങളുടെ ലക്ഷ്യങ്ങളിൽ വ്യക്തമായി ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു എസ്ഐപിയിലൂടെ മാർക്കറ്റിന്റെ ഉയർച്ചയിലും താഴ്ച്ചയിലും പതിവായി നിക്ഷേപിക്കുന്നതാണ് നല്ലത്. നിങ്ങളുടെ നിക്ഷേപങ്ങളുടെ മൂല്യം ഒരു കാലയളവിന്റെ ശരാശരി ആയതിനാൽ വിപണിയ്റെ ചാഞ്ചാട്ടത്തെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല.