2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലായ പുതിയ നികുതി സമ്പ്രദായങ്ങള്‍ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബത്തിലെ നികുതിദായകർക്കും ചില ഇളവുകൾ വേണ്ടെന്നുവച്ച് കുറഞ്ഞ നികുതി നിരക്കുകൾ തെരഞ്ഞെടുക്കാനോ ഇളവുകൾ ലഭിക്കുമ്പോൾ തന്നെഉയർന്ന നികുതി നിരക്കുകൾ(പഴയ നികുതി സമ്പ്രദായം) തെരഞ്ഞെടുക്കാനോ ഉള്ളഓപ്ഷൻ നൽകുന്നുണ്ട്. പുതിയ നികുതി സമ്പ്രദായം എല്ലാവർക്കും അനുയോജ്യമായേക്കില്ല. നികുതിദായകർ ഒരു തീരുമാനം എടുക്കും മുമ്പ് പഴയതും പുതിയതുമായ നികുതി സമ്പ്രദായത്തില്‍ഉള്ള നികുതി ലാഭം വിലയിരുത്തേണ്ടതുണ്ട്.
ഭവന, വിദ്യാഭ്യാസ വായ്പകൾ, നികുതിയിളവ് നല്‍കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികൾഎന്നിവ ഉള്ളവര്‍, 15 ലക്ഷത്തിൽ കൂടുതൽ ഉയർന്ന ശമ്പളം ഉള്ളവര്‍ അല്ലെങ്കിൽ ഇളവുകളിലൂടെ ധാരാളം ലാഭിക്കാൻ കഴിയുന്നവര്‍എന്നിവര്‍ക്ക്പഴയ നികുതി സമ്പ്രദായം കൂടുതൽ അനുയോജ്യമായിരിക്കും. അതിനാൽ ഈ നികുതിദായകർക്ക് പഴയ നികുതി സമ്പ്രദായത്തില്‍ നികുതി ലാഭിക്കാന്‍ ELSSല്‍ നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. പഴയ നികുതി സമ്പ്രദായവുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപത്തിനുള്ള തെളിവുകൾ സമർപ്പിക്കുന്ന കാര്യത്തിൽ പുതിയ സമ്പ്രദായം വർഷാവസാനത്തെ ധാരാളം പേപ്പർവർക്കുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.എന്നാൽ ചിലസുപ്രധാന നിക്ഷേപ, സമ്പാദ്യ തീരുമാനങ്ങൾ എടുക്കാൻ പഴയ സമ്പ്രദായമാണ് നിങ്ങളെ സഹായിക്കുന്നത്. ഇത് വര്‍ഷം തോറും ELSSലോപെൻഷൻ പദ്ധതിയിലോPPFലോനിങ്ങളെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കും. ചില നികുതിദായകർക്ക് നിലവില്‍ELSSൽSIPകൾ ഉണ്ടായിരിക്കാം. ഇവര്‍ തങ്ങളുടെ SIPകൾ അവസാനിപ്പിക്കുന്നതിനു മുമ്പ് രണ്ടു സമ്പ്രദായങ്ങള്‍ക്കും കീഴിലുള്ള നികുതി ആനുകൂല്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്.
ഏത് നികുതി സമ്പ്രദായമാണ് നികുതി കൂടുതൽ ലാഭിക്കാൻ നിങ്ങളെ സഹായിക്കുക എന്നത് നിങ്ങളുടെ വരുമാനത്തിന്റെയും ശമ്പളത്തിന്റെയും ഘടനയ്ക്ക് അനുസരിച്ചിരിക്കും.രണ്ട് നികുതി സമ്പ്രദായങ്ങൾക്കും കീഴിലുള്ള നിങ്ങളുടെ നികുതി ബാധ്യത നിങ്ങള്‍ക്ക് സ്വയം കണക്കാക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു ടാക്സ് കൺസൾട്ടന്റിനെ സമീപിക്കണം. അത്തരത്തില്‍ ഒരു താരതമ്യം നികുതി ലാഭിക്കാൻ മാത്രമല്ല, ഇക്വിറ്റികളുടെ വളർച്ചാ സാധ്യത വാഗ്ദാനം ചെയ്യുന്ന ELSSല്‍ നിക്ഷേപം തുടരാനുള്ള തീരുമാനം എടുക്കാനും നിങ്ങളെ സഹായിക്കും.
ഇനിനിങ്ങൾക്ക് കൂടുതൽ അനുയോജ്യമായത് പുതിയ നികുതി സമ്പ്രദായമാണെങ്കില്‍ പോലും, സമ്പത്ത് സ്വരുക്കൂട്ടല്‍ ലക്ഷ്യം വച്ച് നിങ്ങൾക്ക് അപ്പോഴും ELSSല്‍ നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. നിങ്ങൾ ചാഞ്ചാടുന്ന വിപണികളിൽ നിന്ന്പണം പിന്‍വലിക്കാന്‍താല്‍പര്യപ്പെടുന്നവ്യക്തിയാണെങ്കിൽ, ഈ ലോക്ക്-ഇൻ കാലയളവ് ഹ്രസ്വകാലത്തേക്ക് ഈ ചാഞ്ചാട്ടംമറികടക്കാന്‍ നിങ്ങളെ സഹായിക്കും. ELSSഫണ്ടുകൾക്ക് 3 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. നിങ്ങൾ ഇന്ന് ലംപ്സം ആയിപണം നിക്ഷേപിക്കുകയാണെങ്കിൽ, ആ പണം3 വർഷത്തിനുശേഷം മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. SIPപേയ്‌മെന്‍റുകള്‍ക്കും ലോക്ക്-ഇൻ കാലയളവ് ബാധകമാണ്. 12 മാസം കൊണ്ട് നിക്ഷേപിച്ച മുഴുവൻ തുകയും നിങ്ങള്‍ക്ക് പിൻവലിക്കണമെന്നുണ്ടെങ്കിൽ, മൂന്നാമത്തെ വര്‍ഷത്തില്‍SIPയുടെ അവസാനത്തെ തവണ പൂർത്തിയാകുന്നതു വരെ നിങ്ങൾക്ക് കാത്തിരിക്കേണ്ടിവരും.
പുതിയ നികുതി സമ്പ്രദായം അനുസരിച്ച് നിങ്ങൾ ELSSല്‍ നിക്ഷേപിക്കേണ്ടതുണ്ടോ?
445