നിക്ഷേപത്തിന്‍റെ ഭൂരിഭാഗവും കമ്പനികളുടെ ഷെയറുകളില്‍/സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം ആണ് ഇക്വിറ്റി ഫണ്ട്. ഇവ ഗ്രോത്ത് ഫണ്ടുകള്‍ എന്നും അറിയപ്പെടും.
ഇക്വിറ്റി ഫണ്ടുകള്‍ ആക്ടീവോ പാസീവോ ആയിരിക്കാം. അതായത്, ഒരു ആക്ടീവ് ഫണ്ടില്‍, ഒരു ഫണ്ട് മാനേജര്‍ വിപണിയെ നിരീക്ഷിച്ച്, കമ്പനികളില്‍ ഗവേഷണം നടത്തി, പെര്‍ഫോമന്‍സ് പരിശോധിച്ച്, നിക്ഷേപിക്കാന്‍ മികച്ച ഓഹരികള്‍ കണ്ടെത്തും. ഒരു പാസീവ് ഫണ്ടില്‍, ഫണ്ട് മാനേജര്‍ സെന്‍സെക്സ് അല്ലെങ്കില്‍ നിഫ്റ്റി ഫിഫ്റ്റി പോലെയുള്ള പ്രശസ്തമായ ഒരു മാര്‍ക്കറ്റ് ഇന്‍ഡെക്സ് പ്രതിഫലിപ്പിക്കുന്ന ഒരു പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കും.
അതിനു പുറമേ, വിപണി മൂലധനത്തിന് അനുസൃതമായും ഇക്വിറ്റി ഫണ്ടുകളെ വിഭജിക്കാനിടയുണ്ട്. അതായത് ഒരു കമ്പനിയുടെ മൊത്തം ഇക്വിറ്റിയുടെ മൂലധന വിപണി മൂല്യങ്ങള്‍ എത്രയാണെന്ന് കണക്കാക്കിക്കൊണ്ടായിരിക്കും ഇപ്രകാരം ചെയ്യുക. ലാര്‍ജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോള്‍ അല്ലെങ്കില്‍ മൈക്രോ ക്യാപ്പ് ഫണ്ടുകള്‍ ഉണ്ട്.
അതിനു പുറമേ ഡൈവേഴ്സിഫൈഡ് അല്ലെങ്കില്‍ സെക്റ്റോറിയല്‍/തീമാറ്റിക് എന്നും ഇവയെ വീണ്ടും വിഭജിച്ചിരിക്കുന്നു. ക്യാപ്പ് ഫണ്ടുകളില്‍, ഒരു സ്കീം വിപണിയിലുള്ള മുഴുവന്‍ സ്റ്റോക്കുകളിലും നിക്ഷേപിക്കും. എന്നാല്‍ രണ്ടാമതു സൂചിപ്പിച്ചവ ഒരു പ്രത്യേക മേഖലയില്‍ അല്ലെങ്കില്‍ തീമില്‍ മാത്രമായി നിക്ഷേപിക്കുക. ഉദാഹരണത്തിന്, ഇന്‍ഫോടെക് അല്ലെങ്കില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പോലെയുള്ളവയില്‍.
അതായത്, ഇക്വിറ്റി ഫണ്ട് കമ്പനികളുടെ ഷെയറുകളിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്. ഇവ സാധാരണ നിക്ഷേപകര്‍ക്ക് പ്രൊഫഷണല്‍ മാനേജ്മെന്‍റിന്‍റെയും ഡൈവേഴ്സിഫിക്കേഷന്‍റെയും നേട്ടങ്ങള്‍
കൂടുതല്‍ വായിക്കൂ