സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സുരക്ഷിതമായ നിക്ഷേപങ്ങള്‍ മതിയാകില്ലേ?

സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സുരക്ഷിതമായ നിക്ഷേപങ്ങള്‍ മതിയാകില്ലേ? zoom-icon

കാലം ചെല്ലുന്തോറും വിവിധ സാമ്പത്തിക ലക്ഷ്യങ്ങളുടെ റെഗുലര്‍ എക്സ്പെന്‍സുകള്‍ വര്‍ധിക്കും എന്ന കാര്യം ഓര്‍ക്കണം. പണപ്പെരുപ്പം പ്രതിവര്‍ഷം 6% ആയിരിക്കുന്ന പക്ഷം ഒരു ലക്ഷ്യത്തിന്‍റെ ചെലവും ഏകദേശം 12 വര്‍ഷങ്ങളില്‍ ഇരട്ടിയാകും. എന്നാല്‍ ഈ പണപ്പെരുപ്പം 7% ആണെങ്കില്‍, പത്ത് വര്‍ഷത്തില്‍ തന്നെ ആ ഇരട്ടിയാകല്‍ സംഭവിക്കും.

പണപ്പെരുപ്പം 7%ല്‍ ഉള്ളപ്പോള്‍, മുതലിന്‍റെ മൊത്തം സുരക്ഷ മനസ്സില്‍ കണ്ട് പണപ്പെരുപ്പത്തിനോട് വളരെ അടുത്ത റിട്ടേണുകള്‍ നല്‍കുന്ന മാര്‍ഗങ്ങളില്‍ നിങ്ങള്‍ നിക്ഷേപം നടത്തും. അപ്പോള്‍ നിക്ഷേപത്തില്‍ നിന്നുള്ള റിട്ടേണുകളിന്മേലുള്ള നികുതികള്‍ കിഴിച്ച്, ബാക്കി റിട്ടേണുകള്‍ നോക്കിയാല്‍ അത് പണപ്പെരുപ്പത്തേക്കാള്‍ കുറവായിരിക്കും.

ചില ലളിതമായ കണക്കുകള്‍ നമുക്ക് നോക്കാം:

പണപ്പെരുപ്പത്തിന്‍റെ നിരക്ക് പ്രതിവര്‍ഷം 7% ആണെങ്കില്‍, ഇപ്പോള്‍ 100 രൂപയ്ക്ക് നിങ്ങള്‍ ഒരു വസ്തു വാങ്ങിയാല്‍ അതേ വസ്തു അടുത്ത വര്‍ഷം വാങ്ങാന്‍ നിങ്ങള്‍ 107 രൂപ നല്‍കേണ്ടി വരും. ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍ അതേ വസ്തുവിന്‍റെ വില 114.49 രൂപയാകും. പണപ്പെരുപ്പം ഇതേ നിരക്കില്‍ തുടരുന്ന പക്ഷമേ ഇങ്ങനെ സംഭവിക്കൂ.

എന്നാല്‍, നികുതി കഴിച്ച് പ്രതിവര്‍ഷം 6% വാഗ്ദാനം ചെയ്യുന്ന പൂര്‍ണമായും സുരക്ഷിതമായ ഒരു ഭാഗത്ത് നിങ്ങളുടെ പണം നിങ്ങള്‍ നിക്ഷേപിച്ചുവെന്ന് സങ്കല്‍പിക്കുക. അപ്പോള്‍ ഈ 100 രൂപ 106 ആയി വളരും. ഇത് മുകളില്‍ സൂചിപ്പിച്ച തുകയേക്കാള്‍ 1 രൂപ കുറവാണ്. രണ്ടു വര്‍ഷം കഴിഞ്ഞ്, ഈ തുക 112.36 രൂപയായി വളരും. ഇതും വാങ്ങാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന് നല്‍കേണ്ട വിലയേക്കാള്‍ കുറവാണ്. ഇടതു ഭാഗത്തുള്ള പട്ടികയില്‍, നിക്ഷേപങ്ങളുടെ ഏകദേശ മൂല്യങ്ങള്‍, ലക്ഷ്യങ്ങളുടെ ചെലവുകള്‍, ഒരു നിശ്ചിത വര്‍ഷങ്ങള്‍ക്കു ശേഷം അവ തമ്മിലുള്ള വ്യത്യാസം എന്നിവ എടുത്തു കാട്ടിയിട്ടുണ്ട്.

അതിനാല്‍ വെറുതേ സമ്പാദിക്കുന്നതല്ല, നിക്ഷേപിക്കുന്നതാണ് പ്രധാനം.

448

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??