ഡിജിറ്റലിന്റെയും ഇന്‍ഫര്‍മേഷന്റെയും ഈ യുഗത്തില്‍, നിക്ഷേപങ്ങളും പോര്‍ട്ട്ഫോളിയോയുടെ പ്രകടനവും ട്രാക്ക് ചെയ്യുക എന്നത് താരതമ്യേന ലളിതമായിക്കഴിഞ്ഞിട്ടുണ്ട്. മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാർ അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർമാരെ പോലുള്ള സാമ്പത്തിക വിദഗ്ധർ നിങ്ങളുടെ സാമ്പത്തിക യാത്രയിൽ ഒഴിവാക്കാനാവാത്ത പങ്കാളികളാണെങ്കിലും, നിക്ഷേപകർക്ക് അവരുടെ സ്വന്തം നിക്ഷേപങ്ങളെക്കുറിച്ച് അല്പം അറിവ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. അതിന് സ്പ്രെഡ് ഷീറ്റുകളും ഗ്രാഫിക്സുകളും കൊണ്ട് നിങ്ങളുടെ തല പുണ്ണാക്കേണ്ടതില്ല.
അഡ്വൈസര്‍ അല്ലെങ്കില്‍ ഇടനിലക്കാര്‍ മുഖേന നിക്ഷേപിച്ച എല്ലാവര്ക്കും പോര്‍ട്ട്ഫോളിയോയുടെയും സ്കീമിന്റെയും പെര്‍ഫോമന്‍സ് ട്രാക്ക് ചെയ്യാന്‍ കഴിയുന്ന അപ്ഡേറ്റുകളും റിവ്യൂ സ്റ്റേറ്റ്മെന്റുകളും പൊതുവില്‍ ലഭിക്കും. ഇത്തരം സ്റ്റേറ്റ്മെന്റുകളുടെ അഭാവത്തില്‍ പോലും സ്കീമിന്റെ പെര്‍ഫോമന്‍സ് ട്രാക്ക് ചെയ്യാന്‍ കഴിയുന്ന നിരവധി വെബ്സൈറ്റുകളും മൊബൈല്‍ ആപ്പുകളും ഉണ്ട്. ഇത്തരം സൈറ്റുകളില്‍ ചിലത് ഒരു പ്രത്യേക പോര്‍ട്ട്ഫോളിയോ ട്രാക്ക് ചെയ്യാന്‍ കസ്റ്റമൈസും ചെയ്യാവുന്നതാണ്. പ്രശസ്തമായ ബിസിനസ് ദിനപത്രങ്ങളും പതിവായി മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള അവലോകങ്ങളും അഭിപ്രായങ്ങളുടെ പ്രസിദ്ധീകരിക്കാറുമുണ്ട്.
ഇവയ്ക്കു പുറമേ, ഫണ്ട് ഫാക്ട് ഷീറ്റ് ഉപയോഗിച്ചും നിങ്ങളുടെ നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യാം. സ്കീമിന്റെ പെര്‍ഫോമന്‍സും പോര്‍ട്ട്ഫോളിയോയും പ്രത്യേകമായി വെളിപ്പെടുത്തുന്നതില്‍ ഊന്നല്നല്കിക്കൊണ്ട് ഓരോ മ്യൂച്വല്‍ ഫണ്ടും പദ്ധതി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ഒരു അടിസ്ഥാന ഒറ്റപ്പേജ് ഡോക്യുമെന്റ് ആണ് ഇത്. സ്കീമിന്റെ ആരോഗ്യം വെളിപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ട് കാര്‍ഡ് പോലെയാണ് ഇത്.
ഒരു ഫാക്ട് ഷീറ്റില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുക എന്ന് ഇടതു ഭാഗത്തുള്ള ഇന്ഫോഗ്രാഫിക്സില് നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം.