കുട്ടികളായിരിക്കുമ്പോള്‍ നമ്മള് മുയലിന്റെയും ആമയുടെയും പ്രശസ്തമായ ആ കഥ കേട്ടിട്ടുണ്ടായിരിക്കും- മെല്ലെ തിന്നാല്‍ മുള്ളും തിന്നാം എന്നതാണ് ആ കഥയുടെ സാരാംശം. നിക്ഷേപങ്ങള്‍ അടക്കമുള്ള ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഈ സാരാംശം നമുക്കും അനുയോജ്യമായതാണ്. അതിനാല്‍ തന്നെ, നിക്ഷേപകര്‍ക്കിടയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (SIPs) താരമായി മാറുന്നതില്‍ അതിശയമില്ല. സുസ്ഥിരമായ സേവിങ്ങിലൂടെ ദീര്‍ഘകാലം കൊണ്ട് സമ്പത്ത് സ്വരുക്കൂട്ടാനുള്ള നിക്ഷേപ മാര്‍ഗമാണ് SIP.
സമ്പത്ത് സ്വരുക്കൂട്ടാന്‍ നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുകയെ ആശ്രയിച്ച് പ്രതിവാരമോ പ്രതിമാസമോ ത്രൈമാസികമോ ഉള്ള കാലയളവുകളില്‍ SIP തെരഞ്ഞെടുക്കാം. ചില ഫണ്ട് ഹൗസുകള്‍ പ്രതിദിന SIPകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രശസ്തമായ പ്രതിമാസ ഒപ്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിദിന SIP ഉയര്‍ന്ന അളവില്‍ സമ്പത്ത് സ്വരുക്കൂട്ടാന്‍ സഹായിക്കുമോ? ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ് SIPകള്‍ എന്നതിനാല്‍, 10-15 വര്‍ഷം കൊണ്ട് ചേരുന്ന തുകയില്‍ അത് വലിയ മാറ്റം ഉണ്ടാക്കില്ല. എന്നാല്‍, ഹ്രസ്വകാലഘട്ടത്തില്‍ ഫലങ്ങളില്‍ പ്രത്യാഘാതം ഉണ്ടാക്കിയേക്കും. പ്രതിദിന SIPകള്‍ ഒരു മാസത്തില്‍ ഒന്നു മുതല്‍ ഇരുപത് വരെ ആയി നിങ്ങളുടെ ട്രാന്‍സാക്ഷനുകള്‍ ഉയര്‍ത്തും എന്നതിനാല്‍, അവ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടായേക്കും. “പണം എങ്ങനെ നിക്ഷേപിക്കണം”? എന്ന് ഇപ്പോഴും ആലോചിക്കുകയാണോ? പ്രതിമാസ SIP നിങ്ങള്‍ക്ക് മികച്ച തുടക്കം നല്‍കും.