ഫണ്ട് മാനേജര്‍മാരുടെ ആവശ്യമുണ്ടോ?

ഫണ്ട് മാനേജര്‍മാരുടെ ആവശ്യമുണ്ടോ? zoom-icon

ഇതിന് ഞങ്ങള്‍ നല്‍കുന്ന മറുപടി ഒരു കൂറ്റന്‍ അതെ ആണ്! പണം മാനേജ് ചെയ്യുമ്പോഴും നിക്ഷേപം നടത്തുമ്പോഴും അനുഭവപരിജ്ഞാനമാണ് മികച്ച പെര്‍ഫോമന്‍സ് നേടിത്തരുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നത് എന്ന കാര്യം ഓര്‍ക്കണം. എത്ര കണ്ട് അനുഭവപരിജ്ഞാനം ഉണ്ടോ അത്ര കണ്ട് ലാഭകരമായ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാനുള്ള സാധ്യതയും ഉണ്ടായിരിക്കും.

ഒരു ഓപ്പറേഷന്‍ തിയേറ്ററിലെ സര്‍ജന് സമാനമാണ് ഫണ്ട് മാനേജര്‍. നിര്‍ണായകമായ ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ സര്‍ജന്‍ ആണ് നിര്‍വഹിക്കുന്നതെങ്കിലും അദ്ദേഹത്തെ സഹായിക്കാന്‍ അസിസ്റ്റന്‍റ് സര്‍ജന്‍മാരും അനെസ്തെറ്റിസ്റ്റുകളും നഴ്സുമാരും മറ്റ് സഹായികളുമൊക്കെ സജ്ജരായി ഉണ്ടായിരിക്കും. സമാനമായി, റിസര്‍ച്ച് ടീം, ജൂനിയര്‍ ഫണ്ട് മാനേജര്‍മാര്‍, ഒരു ഓപ്പറേഷണല്‍ ടീം എന്നിവര്‍ ഫണ്ട് മാനേജരെ സഹായിക്കാനും ഉണ്ടായിരിക്കും. ശാസ്ത്രക്രിയ വിജയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു സര്‍ജന്‍റെ പക്കല്‍ ഏറ്റവും പുതിയ എല്ലാ ഉപകരണങ്ങളും ഉണ്ടായിരിക്കുന്നതു പോലെ, ഫണ്ട് മാനേജരുടെ പക്കല്‍ ഏറ്റവും പുതിയ വിവരങ്ങളും റിപ്പോര്‍ട്ടുകളും വിശകലനങ്ങളും ഉണ്ടായിരിക്കും.

അനുഭവപരിജ്ഞാനം ഉള്ള ഒരു ഫണ്ട് മാനേജര്‍ നിരവധി എക്കണോമിക് സൈക്കിളുകളും ബിസിനസ് ഡെവലപ്മെന്‍റുകളും രാഷ്ട്രീയ-നയ മാറ്റങ്ങളും കടന്നു വന്ന വ്യക്തിയായിരിക്കും. ഇത്തരം പ്രശ്നങ്ങളാണ് നിക്ഷേപങ്ങളുടെ പ്രകടനത്തിന്മേല്‍ മുഖ്യ പങ്കു വഹിക്കുന്നത്. ഒരു ശരാശരി നിക്ഷേപകന് ഇത്തരം പ്രശ്നങ്ങള്‍ എളുപ്പത്തില്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. അതിനാലാണ് ഫണ്ട് മാനേജര്‍ തങ്ങളുടെ അനുഭവപരിജ്ഞാനവും കാര്യക്ഷമതയും അതോടൊപ്പം അവര്‍ക്ക് ലഭ്യമായ വിശാലമായ വിവരങ്ങളുടെ ശൃംഖലയും കൊണ്ട് നിങ്ങളെ സഹായിക്കാന്‍ സജ്ജരായി നില്‍ക്കുന്നത്.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??