ETFകള്‍ പാസീവ് ഇന്‍വെസ്റ്റ്മെന്റ് ടൂളുകളാണ്. അവ അടിസ്ഥാനമായിട്ടുള്ള ഇന്‍ഡെക്സുകള്‍ ട്രാക്ക് ചെയ്യുകയും ഷെയറുകള്‍ പോലെ എക്സ്ചേഞ്ചുകളില്‍ ട്രേഡ് ചെയ്യുകയും ചെയ്യും. അതിനാല്‍ ETFകള്‍ എക്സ്ചേഞ്ചില്‍ നിന്ന് ബ്രോക്കര്മാരിലൂടെയാണ് വാങ്ങുകയും വില്‍ക്കുകയും ചെയ്യേണ്ടത്. ETFകളില്‍ ട്രേഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമുണ്ട്. ഓരോ ട്രാന്‍സാക്ഷനും നിങ്ങള്‍ ബ്രോക്കര്‍ക്ക് കമ്മീഷന് നല്‍കേണ്ടിയും വരും. ETFകളുടെ റിയല്‍ ടൈം ട്രേഡിങ്ങിന്റെ നേട്ടങ്ങള്‍ മുതലാക്കാന്‍ അവയില്‍ നിക്ഷേപിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, കമ്മീഷന് ചെലവ് കാലങ്ങള്‍ കൊണ്ട് നിങ്ങളുടെ വരുമാനത്തില്‍ കുറവു വരുത്തും.
രണ്ടാമതായി, മ്യൂച്വല്‍ ഫണ്ടുകളില്‍ SIPയിലൂടെ ലഭ്യമായ റൂപി കോസ്റ്റ് ആവറേജിങ്ങിന്റെ നേട്ടം ETFകള്‍ വാഗ്ദാനം ചെയ്യുന്നില്ല. ETFകളില്‍ നിങ്ങള്‍ റെഗുലര്‍ നിക്ഷേപം നടത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍, ഓരോ ട്രാന്‍സാക്ഷനും കമ്മീഷന് ചെലവ് നിങ്ങള്‍ നല്‍കേണ്ടി വരും. നിക്ഷേപകര്‍ക്ക് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഓപ്ഷന് തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഗ്രോത്തും ഡിവിഡന്റും പോലെയുള്ള ഫീച്ചറുകള്‍ ETFകള്‍ വാഗ്ദാനം ചെയ്യുന്നില്ല. ഉദാഹരണത്തിന്, റെഗുലര്‍ ഇന്‍കം തേടുന്ന ഒരു വിരമിച്ച വ്യക്തിയുടെ ആവശ്യങ്ങള്‍ക്കോ സ്ഥിരമായി ഡിവിഡന്റ് പേഔട്ടുകള്‍ തേടുന്നവരുടെ ആവശ്യങ്ങള്‍ക്കോ പരിഹാരമാകില്ല ETFകള്‍.
ചില ETFകള്‍ വളരാന്‍ ഏറ്റവും പറ്റിയ സാഹചര്യമുള്ളതോ അല്ലെങ്കില്‍ സെക്ടര്‍ സ്പെസിഫിക്കോ ആയിരിക്കും. അതുപോലെ വളരെ കുറഞ്ഞ അളവില്‍ ട്രേഡ് ചെയ്യുന്നവയുമായിരിക്കും. ETFകളില്‍ ട്രാന്‍സാക്ട് ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് വലിയ തോതില്‍ ബിഡ്/ആസക് സ്പ്രെഡ് (അതായത്, അതിന്റെ NAVയില്‍ നിന്നുള്ള ETFന്റെ ഇപ്പോഴത്തെ വിലയിലെ വ്യതിയാനം) അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഹ്രസ്വകാലത്തില്‍ കൂടുതല്‍ റിട്ടേണുകള്‍ നല്കാന് സാധ്യതയുള്ള ഇന്‍ട്രാഡേ ട്രേഡിങ്ങ് അവസരങ്ങള്‍ ETFകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ദീര്‍ഘകാല റിട്ടേണുകള്‍ പ്രതീക്ഷിച്ചാല്‍ വലിയ നേട്ടം ലഭിക്കണമെന്നില്ല.