വിവിധതരം അപകട സാധ്യതകൾ ഉള്‍ക്കൊള്ളുന്ന മാർക്കറ്റ് ലിങ്ക്ഡ് ഉൽപ്പന്നങ്ങളാണ് മ്യൂച്വൽ ഫണ്ടുകൾ, അവയില്‍നിന്നുള്ള റിട്ടേണ്ഉറപ്പുള്ളതല്ല. ശരിയായ മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കുമ്പോള്അതിന്റെ നിക്ഷേപ ലക്ഷ്യവും റിട്ടേൺ സാധ്യതകളും മാത്രം നോക്കിയാല്പോരാ, അതിന്റെ അപകടസാധ്യതയും വിലയിരുത്തണം. അപകട സാധ്യത ഏറ്റെടുക്കാനുള്ള സന്നദ്ധത അടക്കമുള്ള കാര്യങ്ങളില്ഓരോ നിക്ഷേപകനും തനതായതിനാല്, മ്യൂച്വൽ ഫണ്ടുകളുടെ തെരഞ്ഞെടുപ്പ് ഓരോ നിക്ഷേപകനും വ്യത്യസ്തവുമായിരിക്കും. അപകട സാധ്യത ഏറ്റെടുക്കാനുള്ള സന്നദ്ധതയ്ക്കു പുറമേ, ഓരോ നിക്ഷേപകന്റെയും മനസ്സില്ഒരു നിശ്ചിത ലക്ഷ്യം ഉണ്ടായിരിക്കും, അത് അതിന്റെ മൂല്യം കൊണ്ടും നിക്ഷേപം നിലനിര്ത്താന്ആഗ്രഹിക്കുന്ന സമയം കൊണ്ടും തനതായിരിക്കും. അതിനാൽ ശരിയായ മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കാന്‍, റിസ്ക്-റിട്ടേൺ-നിക്ഷേപം നിലനിര്ത്താന്ആഗ്രഹിക്കുന്ന കാലയളവ് എന്നീ മൂന്നു കാര്യങ്ങള്സഹിതമായിരിക്കണം വിവിധ ഫണ്ടുകൾ വിലയിരുത്തേണ്ടത്.
ഒരു ഉദാഹരണ സഹിതം നമുക്ക് ഇത് മനസ്സിലാക്കാം. 30 വയസ്സുള്ള ഒരാള്‍ക്കും 50 വയസ്സുള്ള ഒരാള്‍ക്കും ഒരേ സമയം റിട്ടയര്‍മെന്റിനു വേണ്ടി നിക്ഷേപം നടത്താം. പക്ഷേ അവര്തെരഞ്ഞെടുക്കുന്ന ഫണ്ടുകള്വ്യത്യസ്തമായിരിക്കും. 30 വയസ്സ് പ്രായമുള്ള ഒരാള്‍ക്ക് ശേഷിക്കുന്ന 25-30 വർഷം നിക്ഷേപിക്കാന്‍കഴിയും എന്നതിനാല്‍, കൂടുതല്‍വലിയ റിസ്ക്ഏറ്റെടുക്കാന്കഴിയും. എന്നാല്‍50 വയസ്സുള്ള വ്യക്തി വളരെ കരുതലോടെ തെരഞ്ഞെടുപ്പ് നടത്തണം. കാരണം ഈ ലക്ഷ്യം കൈവരിക്കാന്അവരുടെ പക്കല്ശേഷിക്കുന്നത് 8-10 വർഷം മാത്രമാണ്.
അതിനാല്നിങ്ങളുടെ നഷ്ട സഹന ശേഷിയുമായി പൊരുത്തപ്പെടുന്ന റിസ്ക് പ്രൊഫൈല്ഉള്ള ഒരു ഫണ്ട് ആണ് തെരഞ്ഞെടുക്കേണ്ടത്. കുറഞ്ഞ റിസ്കിനാണ് നിങ്ങള്മുന്തൂക്കം നല്കുന്നതെങ്കില്, നിങ്ങള്തെരഞ്ഞെടുക്കേണ്ടത് ഒരു ഡെറ്റ് ഫണ്ട് ആണ്. എന്ത് റിസ്ക് എടുക്കാനും നിങ്ങൾ തയാറാണെങ്കിൽ, അനുയോജ്യമായ ഒരു ഇക്വിറ്റി ഫണ്ട് തെരഞ്ഞെടുക്കുക. മിതമായ റിസ്ക് ആണ് നിങ്ങള്ആഗ്രഹിക്കുന്നതെങ്കില്, ഒരു ഹൈബ്രിഡ് ഫണ്ട് തെരഞ്ഞെടുക്കുക. അതിനാൽ, ഫണ്ട് തെരഞ്ഞെടുക്കുന്നതിന്റെ ആദ്യ ചുവട് നിങ്ങൾ എത്രത്തോളം റിസ്ക് എടുക്കാൻ തയാറാണ് എന്നതിനായിരിക്കണം.