നിക്ഷേപ തീരുമാനത്തില്‍ കിംവദന്തികൾക്ക് എന്തെങ്കിലും സ്ഥാനമുണ്ടോ?

Video

മാര്‍ക്കറ്റിന്‍റെ ഗതിവിഗതികള്‍ ഊഹിക്കാൻ കഴിയാതെ സ്റ്റോക്ക് മാർക്കറ്റിൽ പണം നഷ്ടപ്പെട്ട അല്ലെങ്കില്‍ മാർക്കറ്റിന്‍റെ ഗതിവിഗതികള്‍ മനസ്സിലാക്കി പണം സമ്പാദിച്ച നിങ്ങൾക്ക് പരിചയമുള്ള ആരെങ്കിലുമുണ്ടോ?  ഏറ്റവും  മികച്ച മാർക്കറ്റ് അനലിസ്റ്റുകൾക്കു പോലും അടുത്ത നിമിഷം വിപണി എങ്ങനെ ചലിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ല. കാരണം സാമ്പത്തിക വിപണികൾ ചലിക്കുന്നത് സെന്‍റിമെന്‍റുകളെ ആശ്രയിച്ചാണ്, മാർക്കറ്റ് സെന്‍റിമെന്‍റുകളാകട്ടെ മാർക്കറ്റ് വാർത്തകളെ ആശ്രയിച്ചും.

നിക്ഷേപകര്‍ക്ക് ഇന്ന് മാർക്കറ്റ് വാർത്തകള്‍ എളുപ്പത്തിൽ ലഭ്യമാണ്. അവ വസ്തുതാപരമായി ശരിയാകാം അല്ലെങ്കിൽ കിംവദന്തിയാകാം അല്ലെങ്കിൽ വെറും ഊഹമാകാം. വസ്തുതാപരമായി ശരിയായ വാർത്തകള്‍ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ തീരുമാനങ്ങൾ അനുകൂലമായ ഫലങ്ങൾ നൽകുമെങ്കിലും, കിംവദന്തികളെയോ ഊഹാപോഹങ്ങളെയോ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ തീരുമാനങ്ങൾ നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കും.

ബിഹേവിയറൽ ഫിനാൻസ് തിയറി അനുസരിച്ച്, നിക്ഷേപകർ പ്രകൃത്യാ അവിവേകികളാണ്. അതായത് അവരുടെ നിക്ഷേപ സ്വഭാവം സമഗ്രമായ ഗവേഷണവും വിശകലനവും അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ല. മറിച്ച് ജനക്കൂട്ടത്തിന്‍റെ മാനസികാവസ്ഥ അടക്കമുള്ള വിവിധ ധാരണകളും വികാരങ്ങളും അവയെ സ്വാധീനിക്കും. അതിനാൽ തന്നെ, ഏതെങ്കിലും തെറ്റായ മാർക്കറ്റ് വിവരങ്ങൾ നിക്ഷേപകരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും അത് നിക്ഷേപകരുടെ സമ്പത്ത് വലിയ തോതിൽ നഷ്ടപ്പെടുത്തുകയും ചെയ്യും.

അപ്പോള്‍ വസ്തുതാപരമായ വിവരങ്ങള്‍ മുതൽ കിംവദന്തികൾ വരെയുള്ള എല്ലാത്തരം വാർത്തകളും വിപണിയിൽ നിറയുമ്പോൾ ഒരു നിക്ഷേപകന് എങ്ങനെ സ്ഥിരതയോടെ തീരുമാനമെടുക്കാന്‍ കഴിയും? ഇവിടെയാണ്, വിപുലമായ രീതിയില്‍ ഗവേഷണവും വിശകലനവും നടത്താനുള്ള കഴിവും വിഭവങ്ങളും ഇല്ലാത്ത ദശലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുടെ തുണയ്ക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങള്‍ നിലകൊള്ളുന്നത്. പ്രൊഫഷണൽ ഫണ്ട് മാനേജർമാർ നിങ്ങള്‍ക്കു വേണ്ടി നിക്ഷേപ തീരുമാനങ്ങൾ  എടുക്കുന്നതിനാൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് മുകളില്‍ സൂചിപ്പിച്ച എല്ലാ പ്രശ്നങ്ങളും മറികടക്കാൻ സഹായിക്കും.

ഫണ്ട് മാനേജർമാർക്ക് റിസർച്ച് അനലിസ്റ്റുകളുടെ ഒരു സംഘം ഉണ്ടായിരിക്കും. ഓരോ ഓഹരിയും വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനും ഉള്ള തീരുമാനമെടുക്കുന്നതിനു മുമ്പ് അവ വിലയിരുത്തുന്നതിന് അവർ എല്ലാ പൊതുവായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വിപുലമായ ഗവേഷണം നടത്തും. ഫണ്ടിന്റെ പോർട്ട്‌ഫോളിയോയില്‍ ഉള്ള ഏതെങ്കിലും ഓഹരിയെക്കുറിച്ച് എന്തെങ്കിലും മാർക്കറ്റ് വാർത്തകൾ നിങ്ങൾ കാണുകയാണെങ്കിലോ ഫണ്ടിനെക്കുറിച്ച് എന്തെങ്കിലും  ആശങ്കയുണ്ടെങ്കിലോ  മാർഗനിർദ്ദേശത്തിനായി നിങ്ങൾക്ക് എപ്പോഴായാലും നിങ്ങളുടെ സെബി രജിസ്ട്രേഡ് ഫിനാന്‍ഷ്യല്‍ അഡ്വൈസറെയോ  മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറെയോ ബന്ധപ്പെടാം.

445
479

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??