ലക്ഷ്യാധിഷ്ഠിത നിക്ഷേപം: നിങ്ങളുടെ ഓരോ ലക്ഷ്യവും കൈവരിക്കാനുള്ള എസ്ഐപി നിക്ഷേപങ്ങൾ

Video

നമുക്കെല്ലാവർക്കും ജീവിതത്തിൽ വ്യത്യസ്ത ലക്ഷ്യങ്ങളാണ് ഉള്ളത്. ചിലപ്പോൾ ഉടനടി ഉണ്ടാകുന്നവയും ചിലപ്പോൾ കാലങ്ങള്‍ കൊണ്ട് ഉയരുന്നവയും ആകാം അവ. ഉദാഹരണത്തിന്, ഒരാൾ ജോലിയില്‍ പ്രവേശിച്ച കാലയളവില്‍, പതിവ് പ്രതിമാസ ചെലവുകളും അപ്പോള്‍ തോന്നുന്ന ചില വാങ്ങലുകളും ഒഴികെ അവരുടെ മനസ്സിൽ മറ്റൊന്നും ഉണ്ടാകണമെന്നില്ല. പക്ഷേ ക്രമേണ, ലക്ഷ്യങ്ങൾ ഉയർന്നുവരും - ഒരു ബൈക്ക് അല്ലെങ്കിൽ കാർ, വാരാന്ത്യ യാത്രകൾ, അന്താരാഷ്ട്ര യാത്രകൾ, വിവാഹം, അങ്ങനെയങ്ങനെ നീളും ലക്ഷ്യങ്ങള്‍.

നമ്മുടെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും ആസൂത്രണം ചെയ്യാൻ നമ്മെ സഹായിക്കാനും നമ്മുടെ ജീവിതം മുന്നേറുമ്പോള്‍ ഉയർന്നുവരുന്ന പുതിയ ലക്ഷ്യങ്ങൾക്ക് തയാറാകാനും ഒരു പരിഹാരമുണ്ട്:

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്ഐപി)
എസ്ഐപിയിലൂടെ എല്ലാ മാസവും നിങ്ങള്‍ക്ക് ഒരു ചെറിയ തുക നിക്ഷേപിക്കാം. അതു മാത്രമല്ല, നിങ്ങളുടെ ലക്ഷ്യം അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങളും ആരംഭിക്കാം; അതിനര്‍ത്ഥം ഓരോ ലക്ഷ്യത്തിനും ഒരു എസ്ഐപി ആരംഭിക്കാം എന്നാണ്. ഈ രീതിയിൽ, വിരമിക്കൽ, വിവാഹം, ഒരു കാര്‍ അല്ലെങ്കില്‍ വീട് വാങ്ങൽ എന്നിങ്ങനെയുള്ള വ്യത്യസ്ത ലക്ഷ്യങ്ങൾക്കായി നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിലെ കൂട്ടുപലിശയുടെ കരുത്ത് പ്രയോജനപ്പെടുത്താം. വരുമാനം ഭാവിയിൽ കൂടുതല്‍ വരുമാനം നേടിത്തരുമ്പോഴാണ് ഇത് സാധ്യമാകുന്നത് – നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് കൂട്ടുപലിശയിലൂടെ ലഭിക്കുന്നതാണ് മൊത്തം വരുമാനം. കൂട്ടുപലിശയുടെ കരുത്തിനെക്കുറിച്ച് ഇവിടെ നിങ്ങൾക്ക് കൂടുതൽ വായിക്കാം.

ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് അവരുടെ ലക്ഷ്യം അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങൾ താഴെപ്പറയുന്ന രീതിയിൽ ആരംഭിക്കാം:

ലക്ഷ്യമിടുന്ന തുക നിക്ഷേപ കാലാവധി  എംഎഫ് സ്കീം പ്രതീക്ഷിക്കുന്ന വരുമാനം* നിക്ഷേപിക്കുന്ന തുക
1 ലക്ഷം രൂപ 2-3 വർഷം ഡെറ്റ് ഫണ്ട് 6-8% പ്രതിമാസം 2,500 രൂപ
4 ലക്ഷം രൂപ 5 വർഷം ബാലന്‍സ്ഡ് ഫണ്ട് 10% പ്രതിമാസം 5,000 രൂപ
25 ലക്ഷം രൂപ 10 വർഷം ഇക്വിറ്റി ഫണ്ട് 12% പ്രതിമാസം 10,000 രൂപ
10 ലക്ഷം രൂപ 15 വർഷം ഇക്വിറ്റി ഫണ്ട് 12% പ്രതിമാസം 2,000 രൂപ
30 ലക്ഷം രൂപ 20 വർഷം ഇക്വിറ്റി ഫണ്ട് 12% പ്രതിമാസം 3,000 രൂപ
1.5 കോടി രൂപ 20 വർഷം ഡെറ്റ് ഫണ്ട് 8% 30 ലക്ഷം രൂപ (ലംപ്സം)

*പ്രസ്തുത എംഎഫ് കാറ്റഗറിയില്‍ അനുമാനിക്കുന്ന വരുമാനം
ശ്രദ്ധിക്കുക: ചിത്രീകരണ ആവശ്യത്തിന് വേണ്ടി മാത്രം; വിപണിയുടെ അപകട സാധ്യതയ്ക്ക് അനുസരിച്ച് യഥാർത്ഥ കണക്കുകൾ വ്യത്യാസപ്പെട്ടേക്കാം.

വർഷങ്ങള്‍ കൊണ്ട്, നിങ്ങളുടെ ഓരോ ലക്ഷ്യത്തിനുമുളള ദീർഘകാല എസ്ഐപി നിക്ഷേപ തുകകൾ നിങ്ങൾക്ക് മാറ്റാന്‍ കഴിയും. ഉദാഹരണത്തിന്, ഒരു വാഹനം വാങ്ങുക എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞാൽ, മറ്റ് ലക്ഷ്യങ്ങൾക്കായി നിങ്ങൾക്ക് എസ്ഐപി തുക 2,000 രൂപ വീതം വർദ്ധിപ്പിക്കാം. അങ്ങനെ ചെയ്യുമ്പോള്‍, നിങ്ങളുടെ ലക്ഷ്യങ്ങൾക്കായി പ്രാരംഭത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതൽ സമ്പത്ത് നിങ്ങൾക്ക് സ്വരുക്കൂട്ടാനാകും.
വിരമിക്കലിനു ശേഷം, നിങ്ങളുടെ റിസ്ക് എക്സ്പോഷർ കുറയ്ക്കാന്‍ റിസ്ക് കുറഞ്ഞ ഡെറ്റ് ഇന്‍സ്ട്രുമെന്‍റുകളില്‍ നിക്ഷേപിക്കുന്നതുപോലെ, റിസ്ക് കുറഞ്ഞ ഫണ്ടിലേക്ക് നിങ്ങളുടെ നിക്ഷേപം മാറ്റാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. വിരമിച്ച ശേഷവും ഇത് തുടർന്നും വരുമാനം നേടിത്തരും. യഥാര്‍ത്ഥത്തിൽ, സിസ്റ്റമാറ്റിക് പിൻവലിക്കൽ പ്ലാനിലൂടെ രണ്ടാമതൊരു വരുമാന സ്രോതസ്സ് നേടിത്തരാന്‍ ഈ നിക്ഷേപങ്ങൾ നിങ്ങളെ സഹായിക്കും.

ഈ രീതിയില്‍, എസ്‌ഐ‌പികളിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി അനുയോജ്യമായ ഒരു കാലയളവില്‍ വ്യത്യസ്ത മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ജീവിതത്തിലെ വ്യത്യസ്ത സമയങ്ങളിൽ നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാന്‍ സഹായിക്കും.

*മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക.

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??