മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് എന്റെ പണം എങ്ങനെ പിൻവലിക്കാം?

മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് എന്റെ പണം എങ്ങനെ പിൻവലിക്കാം? zoom-icon

മ്യൂച്വല്‍ ഫണ്ടുകളുടെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ് ലിക്വിഡിറ്റി– അതായത് നിക്ഷേപകന്‍റെ യൂണിറ്റുകള്‍ അനായാസം പണമാക്കി മാറ്റാനുള്ള സൗകര്യം.

സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) റെഗുലേറ്റ്‌ ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ലിക്വിഡിറ്റി ഉറപ്പാക്കാനുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്കീമുകള്‍ അടങ്ങിയിരിക്കുന്ന ഓപ്പണ്‍ എന്‍ഡ്‌ സ്കീമുകള്‍ ഒരു സുപ്രധാന ഫീച്ചര്‍ ആയി ലിക്വിഡിറ്റി മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒരു അസെറ്റ് ലളിതമായും റൊക്കമായും പണമാക്കി മാറ്റുന്നതിനെയാണ് ലിക്വിഡിറ്റി എന്നു പറയുന്നത്.

റിഡംപ്ഷന്‍ അഭ്യര്‍ത്ഥന സമര്‍പ്പിച്ച ദിവസത്തില്‍ നിന്ന് 3 ബിസിനസ് നാളുകള്‍ക്കുള്ളില്‍ നിക്ഷേപകന്‍റെ ബാങ്ക് അക്കൗണ്ടില്‍ ഫണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യും.

എന്നിരുന്നാലും രണ്ട് കാര്യങ്ങള്‍ മനസ്സില്‍ കരുതേണ്ടതുണ്ട്. ചില സ്കീമുകളില്‍ നിന്ന് നിശ്ചിത കാലയളവിനുള്ളില്‍ പണം എടുക്കുമ്പോള്‍ എക്സിറ്റ് ലോഡ് നല്‍കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളില്‍, ഒരു നിശ്ചിത കാലഘട്ടത്തിനു മുമ്പുള്ള, ഉദാഹരണത്തിന് 3 മാസം കഴിയുന്നതിനു മുമ്പുള്ള, റിഡംപ്ഷനുകള്‍ക്ക് അസെറ്റ് വാല്യുവിന്‍റെ 0.5% എക്സിറ്റ് ലോഡ് ആയി നല്‍കേണ്ടി വന്നേക്കാം.  ഹ്രസ്വകാല നിക്ഷേപകരെ നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയാണ് ഫണ്ട് മാനേജര്‍മാര്‍ ഇത്തരത്തില്‍ എക്സിറ്റ് ലോഡ് ചുമത്തുന്നത്. രണ്ടാമത്തെ കാര്യം, റിഡംപ്ഷന്‍ ചെയ്യാന്‍ കഴിയുന്ന ചുരുങ്ങിയ തുക AMC സൂചിപ്പിക്കാനിടയുണ്ട് എന്നതാണ്. അതിനാല്‍, നിക്ഷേപം നടത്തും മുമ്പ് നിക്ഷേപകര്‍ സ്കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂര്‍വം വായിക്കണം എന്ന് ഉപദേശിക്കുന്നു.

449
447

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??