എന്‍റെ പണം എത്ര തവണ റിഡീം ചെയ്യാന്‍ കഴിയും?

എന്‍റെ പണം എത്ര തവണ റിഡീം ചെയ്യാന്‍ കഴിയും?

ഒരു ഓപ്പണ്‍ എന്‍ഡഡ്‌ സ്കീമില്‍ നിന്ന് പണം റിഡീം ചെയ്യാന്‍ ഒരു നിക്ഷേപകന് പരിധികളൊന്നും ഇല്ല. ചില ചുറ്റുപാടുകളില്‍, അന്തിമ തുകയില്‍ നിന്ന് എക്സിറ്റ് ലോഡ് ഈടാക്കിയേക്കാമെങ്കിലും എല്ലാ ഓപ്പണ്‍ എന്‍ഡഡ്‌ സ്കീമുകളും ഒരു ഗ്രേറ്റ് ബെനിഫിറ്റ് ആയാണ് ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നത്.

റിഡീം ചെയ്യാനുള്ള തീരുമാനം പൂര്‍ണമായും നിക്ഷേപകന്‍റേതാണ്. റിഡംപ്ഷനുകളുടെ എണ്ണത്തിലോ തുകയുടെ അളവിലോ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. റിഡീം ചെയ്യാന്‍ ആവശ്യമായ യൂണിറ്റുകള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നാല്‍ മതി. റിഡീം ചെയ്യാവുന്ന ചുരുങ്ങിയ തുക പൊതുവില്‍ സ്കീം ഡോക്യുമെന്‍റില്‍ സൂചിപ്പിച്ചിട്ടുണ്ടായിരിക്കും.

ഒരു ബാങ്കിലോ ഇന്‍സ്റ്റിറ്റ്യൂഷനിലോ ഈടായി വച്ചിരിക്കുന്ന യൂണിറ്റുകള്‍ ആ ഈട് നീക്കം ചെയ്യും വരെ റിഡീം ചെയ്യാന്‍ കഴിയില്ല. ബോര്‍ഡ് ഓഫ് ട്രസ്റ്റികളുടെ തീരുമാന പ്രകാരം അസാധാരണമായ ചുറ്റുപാടുകളില്‍ മാത്രം റിഡംപ്ഷനുകള്‍ നിയന്ത്രിച്ചേക്കാം.

ക്ലോസ്ഡ് എന്‍ഡ്‌ സ്കീമുകള്‍ മച്യൂരിറ്റിയില്‍ മാത്രമേ AMC യില്‍ നിന്ന് റിഡീം ചെയ്യാന്‍ കഴിയൂ. എന്നാല്‍ ഒരു അംഗീകൃത എക്സ്ചേഞ്ചില്‍ യൂണിറ്റുകള്‍ വിറ്റുകൊണ്ട് മച്യൂരിറ്റിക്കു മുമ്പ് ഏത് സമയത്തും പണമാക്കി മാറ്റാനുള്ള മാര്‍ഗം അവര്‍ നല്‍കും.

ഇനി പറയുന്ന ഇടങ്ങളില്‍ റിഡംപ്ഷനുകള്‍ നിര്‍വഹിക്കാം;

  • നിക്ഷേപ സേവന കേന്ദ്രങ്ങള്‍ (ISC)
  • AMC ഓഫീസുകള്‍
  • ഒഫീഷ്യല്‍ പോയിന്‍റ്സ് ഓഫ് ആക്സെപ്റ്റന്‍സ് ഓഫ് ട്രാന്‍സാക്ഷന്‍ (OPAT)
  • അംഗീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ.
449

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??