നിക്ഷേപകര്‍ക്ക് തങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കും വിധമുള്ള പല വിധ സേവനങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇത്തരത്തില്‍ നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും പ്രതിഫലവും നല്‍കണം. ഇതിനായി, ഓരോ മ്യൂച്വല്‍ ഫണ്ട് സ്കീം കോര്‍പസിന്‍റെയും ഒരു നിശ്ചിത ശതമാനം നിരക്കുകളായി നിശ്ചയിച്ചിട്ടുണ്ട്. ഈ നിരക്കുകള്‍ ഒരു നിശ്ചിത പരിധി കടക്കാതിരിക്കാന്‍ SEBI യുടെ നിയന്ത്രണങ്ങളുണ്ട്, നിശ്ചിത പരിധിയേക്കാള്‍ അധികമാണ് ചെലവുകളെങ്കില്‍ പോലും. SEBI യുടെ റെഗുലേഷനുകള്‍ പ്രകാരം ഫണ്ട് വളരുന്നതിന് അനുസരിച്ച് അസെറ്റ്സ് അണ്ടര്‍ മാനേജ്മെന്‍റിന്‍റെ (AUM) ശതമാനമായി ഈടാക്കാവുന്ന പരമാവധി ചെലവ് കുറയും.
നിങ്ങള്‍ നിക്ഷേപിക്കാന്‍ പരിഗണിക്കുന്ന ഓരോ സ്കീമിന്‍റെയും പരമാവധി അനുവദനീയമായ ചെലവ് അനുപാതം ഓഫര്‍ ഡോക്യുമെന്‍റില്‍ സൂചിപ്പിച്ചിട്ടുണ്ടായിരിക്കും. സ്കീമില്‍ ഈടാക്കുന്ന കൃത്യമായ നിരക്കുകള്‍ പ്രതിമാസ ഫാക്റ്റ് ഷീറ്റിലൂടെയും അര്‍ധ വാര്‍ഷിക മാന്‍ഡേറ്ററി ഡിസ്ക്ലോഷറിലൂടെയും നിങ്ങള്‍ക്ക് കാണാവുന്നതാണ്.