നിക്ഷേപം നടത്താന്‍ അനുയോജ്യമായ തുകയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. മ്യൂച്വല്‍ ഫണ്ടുകള്‍ മറ്റൊരു നിക്ഷേപ രീതി മാത്രമാണ് എന്നാണ് ജനങ്ങള്‍ കരുതുന്നത്. അത് ശരിക്കും അങ്ങനെയാണോ? ഫിക്സഡ് ഡിപ്പോസിറ്റുകള്‍, ഡിബെഞ്ചറുകള്‍ അല്ലെങ്കില്‍ കമ്പനികളുടെ ഓഹരികള്‍ എന്നിവ പോലെയുള്ള മറ്റൊരു നിക്ഷേപ രീതി മാത്രമാണോ മ്യൂച്വല്‍ ഫണ്ടുകള്‍?
ഒരു മ്യൂച്വല്‍ ഫണ്ട് ഒരു നിക്ഷേപ രീതി അല്ല, അത് വിവിധ നിക്ഷേപ മാര്‍ഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഒരു പാലമാണ്.
ഉദാഹരണത്തിന്, ഇതിനെ ഈ രീതിയില്‍ ചിന്തിച്ചു നോക്കൂ. നിങ്ങള്‍ ഒരു റസ്റ്റോറന്റില്‍ ചെല്ലുമ്പോള്‍, നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം കഴിക്കാം. അല്ലെങ്കില്‍ ബുഫെയോ താലിയോ ഫുള്‍ മീലോ വാങ്ങിക്കഴിക്കാം.
മ്യൂച്വല്‍ ഫണ്ടുകളെ താലി മീല്‍ അല്ലെങ്കില്‍ ഫുള്‍ മീലുമായും സ്റ്റോക്കുകള്‍, ബോണ്ടുകള്‍ എന്നിങ്ങനെയുള്ളവയെ പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് വാങ്ങിയവയായും ചിന്തിച്ചു നോക്കൂ. താലി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പണവും സമയവും ലാഭിക്കാം.
ഇതില്‍ പ്രധാനമായ കാര്യം, തുക ചെറുതാണെങ്കില്‍ പോലും നിക്ഷേപം നേരത്തേ ആരംഭിക്കണം എന്നതാണ്. നിങ്ങളുടെ സമ്പാദ്യം ഉയരുന്നതിന് അനുസൃതമായി നിങ്ങളുടെ നിക്ഷേപങ്ങളും ഘട്ടംഘട്ടമായി വര്‍ധിപ്പിക്കണം. ഇത് ദീര്‍ഘകാലത്തില്‍ നിങ്ങള്‍ക്ക് മികച്ച റിട്ടേണുകള്‍ നേടിത്തരും.