നമുക്ക് ഗോള്‍ഡ്‌ ETFല്‍ നിക്ഷേപിക്കാന്‍ കഴിയുമെന്നിരിക്കെ എന്തിന് ഗോള്‍ഡ്‌ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കണം?

നമുക്ക് ഗോള്‍ഡ്‌ ETFല്‍ നിക്ഷേപിക്കാന്‍ കഴിയുമെന്നിരിക്കെ എന്തിന് ഗോള്‍ഡ്‌ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കണം? zoom-icon

ഗോള്‍ഡ്‌ ETF എന്നത് ആഭ്യന്തര സ്വര്‍ണ വില നിലവാരം ലക്ഷ്യം വച്ചു കൊണ്ടുള്ള ഒരു എക്സ്ചേഞ്ച്-ട്രേഡഡ്‌ ഫണ്ട് (ETF) ആണ്. അതിനാല്‍ ഇവ, സ്വര്‍ണ വിലയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ വിപണിയില്‍ നിക്ഷേപിക്കുന്ന പാസീവ് നിക്ഷേപ ഇന്‍സ്ട്രുമെന്‍റുകളാണ്. ഇന്ത്യയില്‍, സ്വര്‍ണം പൊതുവില്‍ ആഭരണ രൂപത്തിലാണ് സൂക്ഷിക്കാറുള്ളത്. ഇവയ്ക്ക് നിശ്ചിത പണിക്കൂലിയും പണിക്കുറവും നല്‍കേണ്ടി വരും (പൊതുവില്‍ ബില്‍ മൂല്യത്തിന്‍റെ 10%ല്‍ അധികം). ഒരു ഗോള്‍ഡ്‌ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഈ പണം നല്‍കേണ്ടി വരില്ല.

ഗോള്‍ഡ്‌ ETF വാങ്ങുക എന്നതിനര്‍ത്ഥം നിങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ സ്വര്‍ണം വാങ്ങുന്നുവെന്നാണ്. ഓഹരികളില്‍ വ്യാപാരം ചെയ്യുന്നതു പോലെ തന്നെ നിങ്ങള്‍ക്ക് ഗോള്‍ഡ്‌ ETFകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ഗോള്‍ഡ്‌ ETF നിങ്ങള്‍ റിഡീം ചെയ്യുമ്പോള്‍, സ്വര്‍ണം ആയിരിക്കില്ല, പകരം തുല്യമായ പണം ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ഡീമെറ്റീരിയലൈസ്ഡ്‌ അക്കൗണ്ടിലൂടെയും (ഡീമാറ്റ്) ബ്രോക്കര്‍ വഴിയും ഗോള്‍ഡ്‌ ETFല്‍ നിങ്ങള്‍ക്ക് വ്യാപാരം ചെയ്യാം.

ഇതാണ് സ്വര്‍ണത്തില്‍ ഇലക്ട്രോണിക് ആയി നിക്ഷേപിക്കാനുള്ള സുഗമമായ മാര്‍ഗവും. കാരണം ഇത് സ്വര്‍ണ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഗോള്‍ഡ്‌ ETFന്‍റെ ഹോള്‍ഡിങ്ങുകള്‍ക്ക് പൂര്‍ണമായും സുതാര്യത ഉണ്ടായിരിക്കും. സ്വര്‍ണാഭരണങ്ങളിലെ നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തനതായ ഘടനയും നിര്‍മ്മാണ മെക്കാനിസവും കൊണ്ട്, ETFന് നല്‍കേണ്ടി വരുന്ന ചെലവ് വളരെ കുറവായിരിക്കും.

446

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??