ഒരു ബാങ്കിന്‍റെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഒരാള്‍ക്ക് ആ ബാങ്കില്‍ അക്കൗണ്ട് ആവശ്യമുണ്ടോ?

ഒരു ബാങ്കിന്‍റെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഒരാള്‍ക്ക് ആ ബാങ്കില്‍ അക്കൗണ്ട് ആവശ്യമുണ്ടോ?

ഒരു മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കണം എന്ന സംശയം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, ഏതെങ്കിലും ബാങ്കില്‍ ഒരു അക്കൗണ്ട്, KYC / CKYC, PAN, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമാണ് എന്ന കാര്യം ഓര്‍ക്കുക. ചില കപട നിക്ഷേപകര്‍ പണം വെളുപ്പിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് തടുക്കുന്നതിനു വേണ്ടിയാണ് ഇവ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ചില മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ബാങ്കുകള്‍ക്കും പൊതുവായ ഒരു മാതൃസ്ഥാപനം ഉണ്ടായിരിക്കും. അതായത് ഇവ രണ്ടും ഒരേ കോര്‍പറേറ്റ് കുടുംബത്തില്‍ ചേര്‍ന്നതാകാം. എങ്കിലും ബാങ്കുകളെ RBIയും മ്യൂച്വല്‍ ഫണ്ടുകളെ SEBIയും ആണ് നിയന്ത്രിക്കുന്നത്. ഒരു പ്രമുഖ ബാങ്കിന്‍റെ പേരുള്ള ഒരു മ്യൂച്വല്‍ ഫണ്ട് സ്ഥാപനത്തെ നിങ്ങള്‍ സമീപിച്ചാല്‍, ഇവ രണ്ടും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളാണ് എന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. ഒരു ബാങ്കിന്‍റെ സഹ സ്ഥാപനത്തിന്‍റെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍, നിങ്ങള്‍ക്ക് ആ ബാങ്കില്‍ സേവിങ്ങ്സ് അക്കൗണ്ട് ഉണ്ടാകണം എന്ന നിര്‍ബന്ധം ഇല്ല.

ബാങ്കുകളും വിതരണക്കാരായിക്കൊണ്ട് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിവിധ മ്യൂച്വല്‍ ഫണ്ടുകള്‍ വിറ്റഴിക്കാറുണ്ട്. അവര്‍ വിപണിയിലുള്ള എല്ലാ മ്യൂച്വല്‍ ഫണ്ടുകളും വില്‍പന ചെയ്തു കൊള്ളണമെന്നില്ല. അവര്‍ക്ക് ഡിസ്ട്രിബ്യൂഷന്‍ ടൈ-അപ്പ് ഉള്ള മ്യൂച്വല്‍ ഫണ്ടുകള്‍ ആയിരിക്കും അവര്‍ വിറ്റഴിക്കുക. നിങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധമില്ലാത്ത മ്യൂച്വല്‍ ഫണ്ടുകളിലും നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്.

443

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??