ഏതൊക്കെയാണ് വ്യത്യസ്ത തരം ഡെറ്റ് ഫണ്ടുകള്‍?

ഏതൊക്കെയാണ് വ്യത്യസ്ത തരം ഡെറ്റ് ഫണ്ടുകള്‍? zoom-icon

ഡെറ്റ് ഫണ്ടുകളെ അവ നിക്ഷേപിക്കുന്ന സെക്യൂരിറ്റികളുടെ തരത്തിന്‍റെയും ഈ സെക്യൂരിറ്റികളുടെ മച്യൂരിറ്റിയുടെയും (കാലയളവ്) അടിസ്ഥാനത്തില്‍ വ്യത്യസ്ത തരങ്ങളായി തിരിച്ചിട്ടുണ്ട്. കോര്‍പറേറ്റുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ എന്നിവര്‍ വിതരണം ചെയ്യുന്ന ബോണ്ടുകള്‍, വന്‍കിട കോര്‍പറേറ്റുകള്‍ വിതരണം ചെയ്യുന്ന ഡിബഞ്ചറുകള്‍, കൊമേഴ്സ്യല്‍ പേപ്പറുകള്‍ പോലെയുള്ള മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകള്‍, ബാങ്കുകള്‍ വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റുകള്‍ (CDകള്‍) എന്നിവ അടക്കമുള്ളവയാണ് ഡെറ്റ് സെക്യൂരിറ്റികള്‍.

ഡെറ്റ് ഫണ്ടുകളെ ഇനി പറയും വിധം തരംതിരിച്ചിട്ടുണ്ട്:

  • ഓവര്‍നൈറ്റ് ഫണ്ടുകള്‍ - 1-ദിവസത്തില്‍ മച്യൂരിറ്റിയാകുന്ന പേപ്പറുകളില്‍ (സെക്യൂരിറ്റികള്‍) നിക്ഷേപിക്കും
  • ലിക്വിഡ് ഫണ്ടുകള്‍ - 90 ദിവസത്തില്‍ മച്യൂരിറ്റിയാകുന്ന മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളില്‍ നിക്ഷേപിക്കും ഫ്ലോട്ടിങ്ങ് റേറ്റ് ഫണ്ടുകള്‍ - ഫ്ലോട്ടിങ്ങ് റേറ്റ് ഡെറ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കും
  • അള്‍ട്രാ-ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ - 3-6 മാസങ്ങളില്‍ മച്യൂരിറ്റിയാകുന്ന ഡെറ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കും
  • ലോ ഡ്യൂറേഷന്‍ ഫണ്ട് - 6-12 മാസങ്ങളില്‍ മച്യൂരിറ്റിയാകുന്ന സെക്യൂരിറ്റികളില്‍ നിക്ഷേപിക്കും
  • മണി മാര്‍ക്കറ്റ് ഫണ്ടുകള്‍ - 1 വര്‍ഷം വരെ മച്യൂരിറ്റി ഉള്ള മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളില്‍ നിക്ഷേപിക്കും
  • ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ - 1-3 വര്‍ഷങ്ങളില്‍ മച്യൂരിറ്റിയാകുന്ന സെക്യൂരിറ്റികളില്‍ നിക്ഷേപിക്കും
  • മീഡിയം ഡ്യൂറേഷന്‍ ഫണ്ടുകള്‍ - 3-4 വര്‍ഷങ്ങളില്‍ മച്യൂരിറ്റിയാകുന്ന ഡെറ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കും
  • മീഡിയം–ടു-ലോങ്ങ് ഡ്യൂറേഷന്‍ ഫണ്ടുകള്‍ - 4-7 വര്‍ഷങ്ങളില്‍ മച്യൂരിറ്റിയാകുന്ന ഡെറ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കും
  • ലോങ്ങ് ഡ്യൂറേഷന്‍ ഫണ്ടുകള്‍ - ലോങ്ങ് മച്യൂരിറ്റി (7 വര്‍ഷത്തിലധികം) ഡെറ്റുകളില്‍ നിക്ഷേപിക്കും
  • കോര്‍പറേറ്റ് ബോണ്ട്‌ ഫണ്ടുകള്‍ - കോര്‍പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപിക്കും
  • ബാങ്കിങ്ങ് & PSU ഫണ്ടുകള്‍ - ബാങ്കുകള്‍, PSUകള്‍, PFIകള്‍ എന്നിവയുടെ ഡെറ്റുകളില്‍ നിക്ഷേപിക്കും
  • ഗിൽറ്റ് ഫണ്ടുകള്‍ - വിവിധ മച്യൂരിറ്റികള്‍ ഉള്ള സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കും
  • ഗിൽറ്റ് ഫണ്ട് വിത്ത് 10-ഇയര്‍ കോണ്‍സ്റ്റന്‍റ് ഡ്യൂറേഷന്‍ - 10 വര്‍ഷം മച്യൂരിറ്റിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കും
  • ഡൈനമിക് ഫണ്ടുകള്‍ - വിവിധ മച്യൂരിറ്റികള്‍ ഉള്ള ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കും ക്രെഡിറ്റ് റിസ്ക്‌ ഫണ്ടുകള്‍ - ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങിനു കീഴിലുള്ള കോര്‍പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപിക്കും
451

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??