പലിശ നിരക്കിലെ മാറ്റങ്ങള്‍ ഡെറ്റ് ഫണ്ടുകളില്‍ നിന്നുള്ള എന്‍റെ റിട്ടേണുകളെ എങ്ങനെ ബാധിക്കും?

പലിശ നിരക്കിലെ മാറ്റങ്ങള്‍ ഡെറ്റ് ഫണ്ടുകളില്‍ നിന്നുള്ള എന്‍റെ റിട്ടേണുകളെ എങ്ങനെ ബാധിക്കും?

ഡെറ്റ് ഫണ്ടുകള്‍ കോര്‍പറേറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ ബോണ്ടുകള്‍, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകള്‍ എന്നിങ്ങനെയുള്ള ഫിക്സഡ് ഇന്‍കം സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. ഈ സെക്യൂരിറ്റികള്‍, നിക്ഷേപകര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഫിക്സഡ് പലിശയും (കൂപ്പണ്‍ നിരക്ക്) മച്യൂരിറ്റിയില്‍ നിക്ഷേപിച്ച തുകയും (മുതല്‍) നല്‍കും വിധം പലിശ വാഗ്ദാനം ചെയ്യുന്ന ഇന്‍സ്ട്രുമെന്‍റുകളാണ്. അതിനാല്‍, ഈ സെക്യൂരിറ്റികളുടെ വിലകള്‍ പലിശ നിരക്കിലെ മാറ്റങ്ങള്‍ കൊണ്ട് നേരിട്ട് ബാധിക്കപ്പെടും. മാത്രമല്ല, ബോണ്ട്‌ വിലകളും പലിശ നിരക്കുകളും നേര്‍ വിപരീതാനുപാതത്തിലാണ് ഉള്ളത്.

നിശ്ചിത വിലയില്‍ (മുഖ വില) ബോണ്ട്‌ ആദ്യം വിതരണം ചെയ്യുമ്പോള്‍ ഒരു ബോണ്ടിന്‍റെ കൂപ്പണ്‍ നിരക്ക് നിര്‍ണയിക്കപ്പെടും.  കൂപ്പണ്‍ നിരക്കിനേക്കാള്‍ പലിശ നിരക്ക് കുറയുമ്പോള്‍, മാര്‍ക്കറ്റില്‍ നിലവില്‍ ലഭ്യമായതിനേക്കാള്‍ ഉയര്‍ന്ന പലിശ ഇതില്‍ പ്രതിഫലിക്കും എന്നതിനാല്‍ ഈ ബോണ്ട്‌ കൂടുതല്‍ ആകര്‍ഷണീയമായി കാണപ്പെടും. അതിനാല്‍, ഇത്തരം ബോണ്ടുകള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുകയും, അതിന്‍റെ ഫലമായി അവയുടെ വിലകള്‍ ഉയരുകയും ചെയ്യും. എന്നാല്‍ പലിശ നിരക്ക് ഉയരുകയാണെങ്കില്‍, ഈ ബോണ്ട്‌ അനാകര്‍ഷണീയമായി കാണപ്പെടും. കാരണം ആവശ്യകത കുറയുന്നതിനാല്‍ ഇവയുടെ വിലകള്‍ ഇടിയും.

പലിശ നിരക്കുകള്‍ ഉയരുമ്പോള്‍, ഫിക്സഡ് ഇന്‍കം സെക്യൂരിറ്റികളുടെ വിലകളും ഇടിയും. ഇത് ഇവയുടെ പോര്‍ട്ട്ഫോളിയോയില്‍ ഈ സെക്യൂരിറ്റികളില്‍ അടങ്ങിയിരിക്കുന്ന ഫിക്സഡ് ഇന്‍കം ഫണ്ടുകളുടെ NAV കുറയുന്നതിന് വഴിയൊരുക്കും. എന്നാല്‍, പലിശ നിരക്കുകള്‍ കുറയുമ്പോള്‍, ഫിക്സഡ് ഇന്‍കം സെക്യൂരിറ്റികളുടെ വിലകള്‍ ഉയരുകയും അത് ഇവയുടെ NAV വര്‍ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഇങ്ങനെ, പലിശ നിരക്കുകള്‍ കുറയുമ്പോള്‍ നിങ്ങളുടെ ഫിക്സഡ് ഇന്‍കം നിക്ഷേപങ്ങളില്‍ നിന്ന് പോസിറ്റീവ് ആയ റിട്ടേണ്‍ നിങ്ങള്‍ക്ക് ലഭിക്കും. പലിശ നിരക്ക് കൂടുമ്പോള്‍ തിരിച്ചും സംഭവിക്കും.

451

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??