നിങ്ങൾക്ക് ഒരു കാർ വാങ്ങണമെന്നുണ്ടെങ്കില്, എങ്ങനെയാണ് നിങ്ങള്മോഡലുകൾ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്? നിങ്ങൾ ആദ്യം ഏറ്റവും പുതിയ മോഡലുകൾ തെരഞ്ഞെടുക്കുമോ അതോ കാറിന്റെ തരം തീരുമാനിക്കുമോ? നിങ്ങൾക്ക് അപ്പോഴും ഉറപ്പില്ലെങ്കിൽ, നിങ്ങൾ ഒരു ഡീലറെ സമീപിക്കും. അവര്നിങ്ങളോട് ചോദിക്കുന്ന ആദ്യ ചോദ്യം നിങ്ങൾക്ക് വേണ്ടത് ഏത് തരം കാറാണ് എന്നായിരിക്കും ഉദാ. എസ്യുവി, ഹാച്ച്ബാക്ക്, സെഡാൻ?
മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ പ്രകടനങ്ങള്താരതമ്യം ചെയ്യുമ്പോഴും ഇതു തന്നെയാണ് ബാധകമാകുന്നത്. വ്യത്യസ്ത കാറ്റഗറികളിലുള്ള സ്കീമുകളുടെ പ്രകടനം നിങ്ങൾക്ക് താരതമ്യം ചെയ്യാൻ കഴിയില്ല. ഒരേ കാറ്റഗറിയില്നിന്നുള്ള സ്കീമുകള്ക്ക് സമാന നിക്ഷേപ ലക്ഷ്യവും അസറ്റ് അലോക്കേഷനും ഒരേ ബെഞ്ച്മാർക്ക് സൂചികയും ആയിരിക്കും ഉണ്ടായിരിക്കുക. ഇവ താരതമ്യം ചെയ്യണം. നിങ്ങൾക്ക് ഒരു എസ്യുവിയെ സെഡാനുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. കാരണം വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഇവ രണ്ടും രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതു പോലെ, വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന സ്കീമുകളുടെ റിസ്ക് ലെവലുകളും വ്യത്യസ്തമായിരിക്കും. എന്നാല്ഒരേ ബെഞ്ച്മാർക്ക് പിന്തുടരുന്ന രണ്ട് സ്കീമുകൾ നിങ്ങള്താരതമ്യം ചെയ്യുമ്പോൾ, അത് ഒരേ എഞ്ചിൻ സിസ്റ്റത്തിൽ രൂപകൽപ്പന ചെയ്ത രണ്ട് കാറുകളുടെ പ്രകടനം താരതമ്യം ചെയ്യുന്നത് പോലെയാണ്. രണ്ട് ബ്ലൂചിപ്പ് ഫണ്ടുകളോ രണ്ട് സ്മോള്ക്യാപ്പ് ഫണ്ടുകളോ താരതമ്യം ചെയ്യുന്നത് നല്ലതാണ്. പക്ഷേ രണ്ടും ഇക്വിറ്റി സ്കീമുകള്ആണെങ്കില്പോലും ഒരു ബ്ലൂചിപ്പ് ഫണ്ടിന്റെ പ്രകടനത്തെ ഒരു സ്മോള്ക്യാപ്പ് ഫണ്ടിന്റെ പ്രകടനത്തോട് താരതമ്യം ചെയ്യരുത്. അതു പോലെ തന്നെ, ഒരേ കാറ്റഗറിക്കുള്ളില്തന്നെ, ഒരേ കാലയളവിലെ പ്രകടനമായിരിക്കണം നിങ്ങൾ താരതമ്യം ചെയ്യേണ്ടത്. കാരണം നഗരത്തില്ഓടുന്ന ഒരു കാറിന്റെ മൈലേജ് ഹൈവേയില്ഓടുന്ന കാറുമായി താരതമ്യം ചെയ്യാന്കഴിയാത്തതു പോലെ തന്നെയാണ് ഇതും.