ഡെറ്റ് ഫണ്ടുകളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക.

Video

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ അവയുടെ പോര്‍ട്ട്‌ഫോളിയോക്കായി ഓഹരികള്‍ വാങ്ങുമ്പോള്‍ ഡെറ്റ് ഫണ്ടുകള്‍ ബോണ്ടുകള്‍ പോലെയുള്ള ഡെറ്റ് ഫണ്ട് സെക്യൂരിറ്റികളാണ് വാങ്ങുന്നത്. പവര്‍ യൂട്ടിലിറ്റികള്‍, ബാങ്കുകള്‍, ഹൗസിങ്ങ് ഫിനാന്‍സ് എന്നിങ്ങനെയുള്ള കോര്‍പറേറ്റുകളും സര്‍ക്കാരും വിതരണം ചെയ്യുന്ന ബോണ്ടുകളാണ് സെക്യൂരിറ്റികള്‍. ഇവര്‍ പുതിയ പദ്ധതികള്‍ക്ക് വായ്പ എടുക്കുന്നതിനു പകരം പൊതുജനങ്ങളില്‍ നിന്ന് (നിക്ഷേപകര്‍) ഫിക്സഡ് പലിശ നിരക്കില്‍ പണം സമാഹരിക്കാന്‍ ബോണ്ടുകള്‍ വിതരണം ചെയ്യും. ഇവ വാങ്ങുന്ന നിക്ഷേപകര്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ ഫിക്സഡ് പലിശ നല്‍കുമെന്ന വാഗ്ദാനമാണ് ബോണ്ടുകള്‍.

ചില വര്‍ഷങ്ങള്‍ കൊണ്ട് മച്യൂരിറ്റി ആകുന്ന ബോണ്ടുകള്‍ നിക്ഷേപകര്‍ വാങ്ങുമ്പോള്‍, അവര്‍ തങ്ങളുടെ പണം ഒരു നിശ്ചിത കാലത്തേക്ക് അവ വിതരണം ചെയ്യുന്നവര്‍ക്ക് (ഉദാഹരണത്തിന്, ABC പവര്‍ ലിമിറ്റഡ്) വായ്പ നല്‍കുകയാണ്. തങ്ങളുടെ ബോണ്ടുകളില്‍ (=ABCക്ക് വായ്പ നല്‍കിയ പണം) നിക്ഷേപിച്ച പണത്തിന് റിട്ടേണ്‍ ആയി ABC ഈ കാലയളവില്‍ നിക്ഷേപകര്‍ക്ക് നിശ്ചിത കാലയളവില്‍ പലിശ നല്‍കുമെന്ന് വാഗ്ദാനം ചെയ്യും. ഒരു കസ്റ്റമ‍ര്‍ ഭവന വായ്പ എടുക്കുന്ന പോലെ കടം വാങ്ങുന്ന ഒരു സ്ഥാപനമാണ് ABC. നിക്ഷേപകന്‍ (നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിങ്ങളുടെ പണം നിക്ഷേപിക്കും) ABC യുടെ വായ്പാ ദാതാവ് ആണ്, ഭവന വായ്പാ കസ്റ്റമര്‍ക്ക് ബാങ്ക് വായ്പാ ദാതാവ് ആകുന്നതു പോലെ.

ഡെറ്റ് ഫണ്ട് നിങ്ങളുടെ പണം ബോണ്ടുകളുടെ ഒരു കൂട്ടത്തിലും മറ്റ് ഡെറ്റ് ഫണ്ട് സെക്യൂരിറ്റികളിലും നിക്ഷേപിക്കും.

451

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??