എന്‍റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ഡെറ്റ് ഫണ്ടുകള്‍ അനുയോജ്യമാകുമോ?

എന്‍റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ഡെറ്റ് ഫണ്ടുകള്‍ അനുയോജ്യമാകുമോ?

ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകള്‍ കുറഞ്ഞതെങ്കിലും താരതമ്യേന സുസ്ഥിരമായ റിട്ടേണുകള്‍ നല്‍കും. കാരണം ഇക്വിറ്റി ഫണ്ടുകള്‍ ട്രേഡ് ചെയ്യുന്ന സ്റ്റോക്ക് മാര്‍ക്കറ്റിനെ അപേക്ഷിച്ച് കൂടുതല്‍ സുസ്ഥിരമായ ഫിക്സഡ് ഇന്‍കം മാര്‍ക്കറ്റിലാണ് അവ ട്രേഡ് ചെയ്യുന്നത് എന്നതിനാല്‍ ഇവ ഒരു പോര്‍ട്ട്‌ഫോളിയോക്ക് കൂടുതല്‍ സ്ഥിരത നല്‍കും. കുട്ടിയുടെ കോളേജ് വിദ്യാഭ്യാസം, മെഡിക്കല്‍ ചെലവുകള്‍, വീട്, റിട്ടയര്‍മെന്‍റ് എന്നിങ്ങനെ ഭാവിയിലെ വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എല്ലാവര്‍ക്കും ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ വേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നു വരുന്ന വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നമ്മള്‍ പ്രോപ്പര്‍ട്ടി, സ്വര്‍ണം, സ്റ്റോക്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത അസെറ്റുകളില്‍ നമ്മുടെ പണം നിക്ഷേപിക്കും.

ഹ്രസകാലത്തില്‍ ചാഞ്ചാട്ടം ഉണ്ടാകാന്‍ സാധ്യതയുള്ളതും റിട്ടയര്‍മെന്‍റ് പ്ലാനിങ്ങ് പോലെയുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായതുമാണ് ഇക്വിറ്റി ഫണ്ടുകള്‍. എന്നാല്‍ ഡെറ്റ് ഫണ്ടുകളാകട്ടെ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കാണ് കൂടുതല്‍ അനുയോജ്യം. നിങ്ങള്‍ക്ക് ബോണസ് ലഭിക്കുമ്പോഴോ ഏതെങ്കിലും നിക്ഷേപങ്ങള്‍ വില്‍ക്കുമ്പോഴോ ലഭിക്കുന്ന പണം എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്നതു വരെ, ഏതാനും മാസങ്ങള്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായവയാണ് ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ പോലെയുള്ള ചില ഡെറ്റ് ഫണ്ടുകള്‍. 2 വര്‍ഷത്തില്‍ കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടി നിങ്ങള്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്ന പണം ലഭിക്കാതാകുമോ എന്ന റിസ്ക്‌ എടുക്കാന്‍ ആഗ്രഹിക്കാത്ത പക്ഷവും ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ഇത്തരം ലക്ഷ്യങ്ങള്‍ക്ക് നിങ്ങളുടെ പണം നിങ്ങള്‍ക്ക് ഫിക്സഡ് ഇന്‍കം ഫണ്ടുകളില്‍ നിക്ഷേപിക്കാം. അതിനാല്‍, ഡെറ്റ് ഫണ്ടുകള്‍ എല്ലാ ഫിനാന്‍ഷ്യല്‍ പ്ലാനിന്‍റെയും ഭാഗമായിരിക്കണം.

450

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??